കോ​വി​ഡ്: സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന
Saturday, December 5, 2020 12:45 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റു​ക​ൾ​ക്കു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച നി​ര​ക്കി​നെ​ക്കാ​ൾ കൂ​ടു​ത​ൽ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യും സ​ർ​ക്കാ​രി​ലേ​ക്കു അ​യ​ക്കു​ന്ന പോ​സി​റ്റി​വ്, നെ​ഗ​റ്റീ​വ് റി​പ്പോ​ർ​ട്ടു​ക​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​ൽ പി​ഴ​വ് വ​രു​ത്തു​ന്ന​താ​യും ഉ​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്ന സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന. ഇ​തി​നാ​യി ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ, ജി​എ​സ്ടി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ, ജി​ല്ലാ ലീ​ഗ​ൽ മെ​ട്രോ​ള​ജി തു​ട​ങ്ങി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ത്തു സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു.

സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന ഏ​റ​നാ​ട്, തി​രൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ് ന​ട​ന്ന​ത്. ഇ​തു​വ​രെ 12 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, മ​ഞ്ചേ​രി, പാ​ണ്ടി​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ലാ​ബ​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.
കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് അ​ധി​ക വി​ല ഈ​ടാ​ക്കി​യ പാ​ണ്ടി​ക്കാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് 25,000 രൂ​പ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് പി​ഴ അ​ട​പ്പി​ച്ചു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും അ​ധി​ക വി​ല ഈ​ടാ​ക്കു​ന്ന​താ​യി സ്ക്വാ​ഡി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ടെ​സ്റ്റ് റി​സ​ൾ​ട്ട് സ​ർ​ക്കാ​രി​ന്‍റെ ബ​ന്ധ​പ്പെ​ട്ട പോ​ർ​ട്ട​ലി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​ലും ചി​ല സ്ഥാ​പ​ന​ങ്ങ​ൾ പി​ഴ​വ് വ​രു​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.

ന​ട​പ​ടി​യെ​ടു​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്കു ശി​പാ​ർ​ശ ചെ​യ്യും. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. മ​ല​പ്പു​റം ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ ഡോ. ​എം.​സി നി​ഷി​ത്, ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. അ​രു​ണ്‍​കു​മാ​ർ, സ്റ്റേ​റ്റ് സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​റാ​യ ബി.​കെ സൂ​ര​ജ്, എം.​പി രാ​ജേ​ഷ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​സ്. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.