ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ: മു​ണ്ടേ​രി സീ​ഡ് ഗാ​ർ​ഡ​ൻ കോം​പ്ല​ക്സ് നാ​ശ​ത്തി​ലേക്ക്
Saturday, December 5, 2020 12:45 AM IST
എ​ട​ക്ക​ര: ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​യും കാ​ട്ടാ​ന ആ​ക്ര​മ​ണ​വും മു​ണ്ടേ​രി സീ​ഡ് ഗാ​ർ​ഡ​ൻ കോം​പ്ല​ക്സി​നെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ണ്ടേ​രി ഫാ​മി​ലെ തെ​ങ്ങി​ൻ തോ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. മി​ക​ച്ച​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​തി​ന് വേ​ണ്ടി പൊ​ളി​നേ​ഷ​ൻ പ്ര​ക്രി​യ ന​ട​ത്തി​യി​രു​ന്ന മാ​തൃ​വൃ​ക്ഷ​ങ്ങ​ളി​ൽ മു​ക്കാ​ൽ​പ​ങ്കും കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ചു ക​ഴി​ഞ്ഞു.

പോ​ളി​നേ​ഷ​ൻ പ്ലോ​ട്ടാ​യി നി​ല​നി​ർ​ത്തി​യി​രു​ന്ന ത​ല​പ്പാ​ലി നാ​ല്, അ​ഞ്ച് ബ്ലോ​ക്കു​ക​ളി​ൽ എം​വൈ​ഡി(​മ​ല​യ​ൻ യെ​ല്ലോ ഡാ​ർ​ഫ്, സി​ഒ​ഡി(​ചാ​വ​ക്കാ​ട് ഓ​റ​ഞ്ച് ഡാ​ർ​ഫ്), എം​ഒ​ഡി(​മ​ല​യ​ൻ ഓ​റ​ഞ്ച് ഡാ​ർ​ഫ്), ഡ​ബ​ൽൂ.​സി.​ടി(​വെ​സ്റ്റ് കോ​സ്റ്റ് ടാ​ൾ) ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട മാ​തൃ​വൃ​ക്ഷ​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാം ബ്ലോ​ക്കാ​യ മാ​ള​കം തെ​ങ്ങി​ൻ തോ​ട്ട​വും തൈ​ക​ളു​ടെ ന​ഴ്സ​റി​യു​മാ​യി​രു​ന്നു. ഈ ​ബ്ലോ​ക്കു​ക​ളു​ടെ ഭൂ​രി​ഭാ​ഗ​വും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ചു​ക​ഴി​ഞ്ഞു. മ​ല​യ​ൻ യെ​ല്ലോ ഡാ​ർ​ഫ് ഇ​ന​ത്തി​ൽ​മാ​ത്രം ഉ​ള്ള ആ​യി​ര​ത്തി​ല​ധി​കം തെ​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

മി​ക​ച്ച​യി​നം തെ​ങ്ങി​ൽ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്തി​രു​ന്ന ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ തെ​ങ്ങി​ൻ തോ​പ്പാ​ണ് മു​ണ്ടേ​രി സീ​ഡ് ഗാ​ർ​ഡ​ൻ കോം​പ്ല​ക്സ്. എ​ന്നാ​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ തെ​ങ്ങു​ക​ൾ മു​ക്കാ​ലും ന​ശി​ച്ചു​ക​ഴി​ഞ്ഞു. മാ​തൃ​വൃ​ക്ഷ​ങ്ങ​ളു​ടെ കു​റ​വ്മൂ​ലം പോ​ളി​നേ​ഷ​ൻ ന​ട​ത്തി മി​ക​ച്ച സ​ങ്ക​ര​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. കു​റ്റ്യാ​ടി തേ​ങ്ങ പു​റ​ത്ത് നി​ന്ന് സം​ഭ​രി​ച്ചാ​ണ് ഇ​പ്പോ​ൾ തൈ​ക​ൾ ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ഫാ​മി​ലെ ന​ഴ്സ​റി​ക​ളി​ലു​ണ്ടാ​യി​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തെ​ങ്ങി​ൻ തൈ​ക​ൾ ന​ശി​ച്ചു​പോ​യി​രു​ന്നു. ഇ​വ​യി​ൽ അ​വ​ശേ​ഷി​ച്ച ഡ​ബ്ല്യു​സി​ടി തെ​ങ്ങി​ൻ തൈ​ക​ൾ സം​ര​ക്ഷി​ച്ചാ​ണ് അ​ടു​ത്തി​ടെ കൃ​ഷി​ഭ​വ​നു​ക​ൾ മു​ഖാ​ന്തി​രം ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​യാ​ണ് ഫാ​മി​ന്‍റെ നി​ല​വി​ലെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഡി.​ഡി അ​ട​ക്ക​മു​ള്ള​വ​രു​ടെ ത​ല​തി​രി​ഞ്ഞ പ​രി​ഷ്കാ​ര​ങ്ങ​ൾ ഫാ​മി​നെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ്.

മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന രാ​ത്രി​കാ​ല കാ​വ​ൽ പു​തി​യ​താ​യെ​ത്തി​യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ നി​ർ​ത്തി​വ​ച്ചു. ഇ​തോ​ടെ കാ​ട്ടാ​ന​ക​ളും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളും ഫെ​ൻ​സിം​ഗ് ലൈ​ൻ ത​ക​ർ​ത്ത് ഫാ​മി​നു​ള്ളി​ൽ ക​ട​ന്ന് വി​ള​ക​ൾ മു​ഴു​വ​ൻ ന​ശി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും രാ​ത്രി കാ​വ​ൽ ആ​രം​ഭി​ച്ചു. എ​ന്നാ​ൽ കാ​വ​ലി​ന് ഒ​രു ബ്ലോ​ക്കി​ൽ ഒ​രു തൊ​ഴി​ലാ​ളി മ​തി​യെ​ന്ന പു​തി​യ തീ​രു​മാ​നം ഇ​പ്പോ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ​പോ​ലും ഫാ​മി​നു​ള്ളി​ൽ കാ​ട്ടാ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഫെ​ൻ​സിം​ഗ് ലൈ​നു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ ജോ​ലി സ​മ​യ​ത്ത് നി​ര​വ​ധി ത​വ​ണ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടി​ട്ടു​ണ്ട്. രാ​ത്രി​കാ​വ​ലി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ വെ​ളി​ച്ച സം​വി​ധാ​നം പ​ട​ക്കം എ​ന്നി​വ ന​ൽ​കാ​ൻ​പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നു​മി​ല്ല. നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന ഫാ​മി​നെ ക​ര​ക​യ​റ്റാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ അ​ടു​ത്തി​ടെ ഇ​വി​ടെ​നി​ന്നും നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ഫാ​മി​നെ ന​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന​തെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പ​മു​ണ്ട്.