സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക യോ​ഗം: തി​യ​തി നീ​ട്ട​ണ​മെ​ന്ന്
Saturday, December 5, 2020 11:16 PM IST
രാ​മ​പു​രം: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേ​രാ​നു​ള്ള തി​യ​തി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നു കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റീ​സ് സെ​ന്‍റ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പെ​രി​ഞ്ചീ​രി​യും സെ​ക​ട്ട​റി വി.​കെ.​ഹ​രി​കു​മാ​റും സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി​ക്കും ഗ​വ​ണ്‍​മെ​ന്‍റ് സെ​ക​ട്ട​റി​ക്കും ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ഇ​പ്പോ​ഴും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേ​രു​ന്ന​തി​നു​ള്ള തി​യ​തി മാ​ർ​ച്ച് 30 വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ച്ച് ആ​റു മാ​സ​ത്തി​ന​കം പൊ​തു​യോ​ഗം ചേ​ര​ണ​മെ​ന്ന​താ​ണ് നി​ല​വി​ലെ ച​ട്ടം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2020 സെ​പ്തം​ബ​ർ 28 ലെ ​ജി.​ഒ.​പി. ന​ന്പ​ർ 101 / 2020 പ്ര​കാ​രം പൊ​തു​യോ​ഗം ചേ​രു​ന്ന​തി​നു​ള്ള സ​മ​യം മൂ​ന്നു മാ​സം ദി​ർ​ഘി​പ്പി​ച്ചു ഡി​സം​ബ​ർ മാ​സം ന​ട​ത്തു​ന്ന​തി​നു ഉ​ത്ത​ര​വാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തും ന​വം​ബ​ർ 24 ലെ ​കോ​വി​ഡ് നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് 947/2020 പ്ര​കാ​രം പ​ങ്കെ​ടു​പ്പി​ക്കാ​വു​ന്ന ഹാ​ളി​ന്‍റെ ശേ​ഷി​യു​ടെ 50 ശ​ത​മാ​ന​മോ അ​ല്ലെ​ങ്കി​ൽ 100 വ്യക്തി​ക​ളെ​യോ പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. അ​തി​നാ​ൽ സം​ഘം മെം​ബ​ർ​മാ​ർ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​നു പ​ക​രം വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ പൊ​തു​യോ​ഗം ന​ട​ത്തു​ന്ന​തു ആ​ലോ​ചി​ക്കു​ക​യും അ​തി​നാ​യി സ​ഹ​ക​ര​ണ ച​ട്ട​ങ്ങ​ളി​ൽ ദേ​ദ​ഗ​തി വ​രു​ത്തി ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ 2021 ക​ല​ണ്ട​ർ വ​ർ​ഷ​ത്തെ അ​വ​ധി ദി​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും കോ-​ഓ​പ്പ​റേ​റ്റീ​വ് സെ​ക്ര​ട്ട​റിസ് സെ​ന്‍റ​ർ നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ങ്ങ​ളു​ടെ വാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് അ​വ​ധി ദി​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ല​ാത്ത​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.