വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റ​ണം
Saturday, December 5, 2020 11:17 PM IST
മ​ല​പ്പു​റം: വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.
ഡി​സം​ബ​ർ 16 ന് ​രാ​വി​ലെ എ​ട്ട് മ​ണി​ക്ക് മു​ന്പ് വ​രെ ല​ഭി​ക്കു​ന്ന ത​പാ​ൽ ബാ​ല​റ്റു​ക​ൾ വോ​ട്ടെ​ണ്ണ​ലി​ന് പ​രി​ഗ​ണി​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സാ​ധാ​ര​ണ പോ​സ്റ്റ​ൽ ബാ​ല​റ്റി​നും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈനിൽ ഉ​ള്ള​വ​ർ​ക്കും അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്പെ​ഷ്യ​ൽ ബാ​ല​റ്റി​നും ഇ​ത് ബാ​ധ​ക​മാ​ണ്. വോ​ട്ട​ർ​മാ​ർ​ക്ക് ബാ​ല​റ്റും സാ​ക്ഷ്യ​പ​ത്ര​വും നി​ശ്ചി​ത ക​വ​റു​ക​ളി​ലാ​ക്കി അ​താ​ത് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് അ​യ​ക്കു​ക​യോ നേ​രി​ട്ട് ന​ൽ​കു​ക​യോ ചെ​യ്യാം.
പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ അ​ട​ങ്ങി​യ എ​ല്ലാ ക​വ​റു​ക​ളും വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തു വ​രെ വ​ര​ണാ​ധി​കാ​രി ഭ​ദ്ര​മാ​യി സൂ​ക്ഷി​ക്കും. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം രാ​വി​ലെ എ​ട്ട് മ​ണി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന ത​പാ​ൽ ബാ​ല​റ്റു​ക​ൾ വ​ര​ണാ​ധി​കാ​രി​ക​ൾ കൈ​പ്പ​റ്റി​യ സ​മ​യ​വും തി​യ​തി​യും രേ​ഖ​പ്പെ​ടു​ത്തി തു​റ​ക്കാ​തെ പ്ര​ത്യേ​ക പാ​യ്ക്ക​റ്റി​ൽ സൂ​ക്ഷി​ക്കും.