നി​കു​തി​വെ​ട്ടി​ച്ചു സ​ർ​വീ​സ് ന​ട​ത്തി​യ വാ​ഹ​നം പി​ടി​കൂ​ടി
Saturday, December 5, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​കു​തി വെ​ട്ടി​ച്ചു സ​ർ​വീ​സ് ന​ട​ത്തി​യ ഇ​ത​ര സം​സ്ഥാ​ന വാ​ഹ​നം പി​ടി​കൂ​ടി. പു​ഴ​ക്കാ​ട്ടി​രി​യി​ൽ നി​ന്നാ​ണ് ബോ​ർ​വെ​ൽ പ്ര​വൃ​ത്തി​ക്കു വ​ന്ന ടി​എ​ൻ 67 എ​ക്സ് 8870 ന​ന്പ​ർ ലോ​റി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്
വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം അ​തി​ർ​ത്തി ചെ​ക്കു​പോ​സ്റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത്രൈ​മാ​സ നി​കു​തി​യും പി​ഴ​യു​മാ​യി 11750 രൂ​പ ഈ​ടാ​ക്കി​യ​തി​നു ശേ​ഷം വാ​ഹ​ന ഉ​ട​മ​സ്ഥ​ർ​ക്ക് വി​ട്ടു​ന​ൽ​കി. മ​ല​പ്പു​റം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത് സേ​ന​ൻ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​ഷാ​ന്ത്, മ​നോ​ഹ​ര​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
വേ​ന​ൽ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ​രാ​നി​ട​യു​ണ്ട്. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു മു​ജീ​ബ് അ​റി​യി​ച്ചു.