പ്ര​ചാ​ര​ണ വി​ഭ​വ സ​മാ​ഹ​ര​ണ കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി
Sunday, January 17, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ങ്ങാ​ടി​പ്പു​റം പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 31 വ​രെ നീ​ണ്ട് നി​ൽ​ക്കു​ന്ന ദ്വൈ​വാ​ര പ്ര​ചാ​ര​ണ വി​ഭ​വ സ​മാ​ഹ​ര​ണ കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി. തി​രൂ​ർ​ക്കാ​ട് ടൗ​ണി​ൽ പ്ര​ത്യേ​ക ബൂ​ത്ത് സ്ഥാ​പി​ച്ച് പ്ര​ച​ര​ണ​വും സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ടാ​ണ് കാ​ന്പ​യി​ന് തു​ട​ക്കം കു​റി​ച്ച​ത്.
തി​രൂ​ർ​ക്കാ​ട് ന​സ്റ കോ​ളേ​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് രോ​ഗി​ക​ൾ​ക്ക് കി​ട​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ട്ടി​ലും തി​രൂ​ർ​ക്കാ​ട് ഹൈ​സ്ക്കൂ​ളി​ലെ 2014 ബാ​ച്ച് പ​ത്ത് ഇ ​ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ വാ​ക്ക​റു​ക​ൾ, വാ​ക്കിം​ഗ് സ്റ്റി​ക്ക്, നെ​ബു​ലൈ​സ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി ന​സ്റ കോ​ള​ജി​ലെ സ്റ്റു​ഡ​ൻ​സ് ഇ​ൻ പാ​ലി​യേ​റ്റീ​വ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ ബി​രി​യാ​ണി ഫെ​സ്റ്റ് ന​ട​ത്തി 25000 രൂ​പ​യും വി​ക്ട​റി ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ ബ​ക്ക​റ്റ് ക​ളക്ഷ​ൻ ന​ട​ത്തി 10000 രൂ​പ​യും ശേ​ഖ​രി​ച്ച് ന​ൽ​കി. പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​റ​ക്ക​ൽ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ച് കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ മാ​ന്തോ​ണി ഷൗ​ക്ക​ത്ത്, ഡോ.​ഹാ​രി​സ് ചോ​ല​ക്ക​ൽ,
തോ​ടേ​ങ്ങ​ൽ നൗ​ഷാ​ദ്, തോ​ണി​ക്ക​ര ഉ​മ​ർ മൗ​ല​വി, കെ.​എം.​അ​ബ്ദു​ല്ല​ത്തീ​ഫ്, വോ​ള​ണ്ടി​യ​ർ​മാ​രാ​യ കൈ​പ്പു​ള്ളി ഫൈ​സ​ൽ, ഇ.​സൈ​നു​ദ്ദീ​ൻ, മാ​ന്തോ​ണി സ​മീ​ൽ,
കൈ​തേ​രി മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു വാ​ർ​ഡ് ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള പാ​ലി​യേ​റ്റീ​വ് സ​ഹാ​യ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൗ​സ് കാ​ന്പ​യി​ൻ ന​ട​ത്തും.