ജി​ല്ലാആ​ശു​പ​ത്രി​യി​ലെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സ​മ​രം
Wednesday, January 20, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഉ​ട​ൻ ആ​രം​ഭി​ക്കു​ക, കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പു​തു​ക്കി നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. സ​മ​രം മു​സ്ലീം ലീ​ഗ് ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം ഉ​സ്മാ​ൻ താ​മ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൗ​ണ്‍​സി​ല​ർ പ​ച്ചീ​രി ഫാ​റു​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​ലീം താ​മ​ര​ത്ത്, ഹു​സൈ​ന നാ​സ​ർ, നി​ഷ സു​ബൈ​ർ, ജി​തേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. കി​ഴി​ശേ​രി ബാ​പ്പു, പി.​ബ​ഷീ​ർ, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, വി.​ടി.​ശ​രീ​ഫ്, ന​വാ​സ് തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.