ച​ക്കാ​ല​ക്കു​ത്ത് മാ​വേ​ലി സ്റ്റോ​റി​നെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​യി ഉ​യ​ർ​ത്തി
Wednesday, January 20, 2021 12:11 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ച​ക്കാ​ല​ക്കു​ത്ത് മാ​വേ​ലി സ്റ്റോ​റി​നെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​യി സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി. ഇ​പ്പോ​ൾ വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ പ​ച്ച​ക്ക​റി​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​നു​വ​ദി​ച്ച പു​തി​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ക.
നി​ല​വി​ൽ മ​ണ​ലൊ​ടി റോ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ക്കാ​ല​ക്കു​ത്ത് മാ​വേ​ലി സ്റ്റോ​റി​ന്‍റെ ഗ്രേ​ഡ് ഉ​യ​ർ​ത്തി പ​ക​ര​മാ​യാ​ണ് ഈ ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​നു​വ​ദി​ച്ച​ത്.
സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ന​ട​ത്തി​യ നി​ര​ന്ത​ര പ​രി​ശ്ര​മ​ത്താ​ലാ​ണ് ച​ക്കാ​ല​ക്കു​ത്ത് മാ​വേ​ലി സ്റ്റോ​റി​നെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​യി ഉ​യ​ർ​ത്തി​യ​ത്. സ​പ്ലൈ​ക്കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി സ​ർ​ക്കാ​റി​നും ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി തി​ലോ​ത്ത​മ​നും കൂ​ടെ നി​ന്ന എ​ല്ലാ​വ​ർ​ക്കും സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.