ആ​ഢ്യ​ൻ​പാ​റ ജ​ല​വൈ​ദ്യു​ത പ​ദ്ധതി​യി​ൽ റിക്കാ​ർ​ഡ് ഉ​ത്പാ​ദ​നം
Monday, January 25, 2021 12:01 AM IST
നി​ല​ന്പൂ​ർ: ആ​ഢ്യ​ൻ​പാ​റ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം റിക്കാർ​ഡ് ഉ​ത്പാ​ദ​നം. 2020 ഏ​പ്രി​ൽ മു​ത​ൽ 2021 ജ​നു​വ​രി വ​രെ ഉ​ത്പാ​ദി​പ്പി​ച്ച​ത് 67,94,400 യൂ​ണി​റ്റ്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി 18 ല​ക്ഷ​ത്തോ​ളം യൂ​ണി​റ്റ് വൈ​ദ്യു​തി കൂ​ട​ത​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള എ.​ഇ.ര​ണ്‍​ദീ​പ് പ​റ​ഞ്ഞു. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യം പ​ദ്ധ​തി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഇ​തി​ന് മു​ൻ​പ് പ്ര​തി​വ​ർ​ഷം 50 ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു കൂ​ടി​യ ഉ​ത്പാ​ദ​നം. ജ​നു​വ​രി​യി​ൽ ഇ​ട​മ​ഴ ല​ഭി​ച്ച​തി​നാ​ൽ നി​ല​വി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും 3500 യൂ​ണി​റ്റ് വൈ​ദ്യു​തി മാ​ത്ര​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

വെ​ള്ളം കൂ​ടു​ത​ലാ​യി ല​ഭി​ച്ച സ​മ​യ​ത്ത് 72,000 യൂ​ണി​റ്റ് വൈ​ദ്യു​തി വ​രെ പ്ര​തി​ദി​നം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മൂ​ന്ന​ര മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യമി​ട്ടാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ചെ​റു​കി​ട ജ​ല​സേ​ച​ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.​ഒ​ന്ന​ര മെ​ഗാ​വാ​ട്ടു​ള്ള ര​ണ്ട് ജ​ന​റേ​റ്റ​റും അ​രമെ​ഗാ​വാ​ട്ടു​ള്ള ഒ​രു ജ​ന​റേ​റ്റ​റു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്ന​ര മെ​ഗാ​വാ​ട്ടി​ന്‍റെ ഒ​ന്നും അ​രമെ​ഗ​വാ​ട്ടി​ന്‍റെ ഒ​രു ജ​ന​റേ​റ്റ​റു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തും കു​റ​ഞ്ഞ സ​മ​യം മാ​ത്രം. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം മു​ട​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളം ത​ട​ഞ്ഞ് നി​ർ​ത്തി തി​ര​ങ്ക​ത്തി​ലൂ​ടെ പ​ന്പ്ഹൗ​സി​ൽ എ​ത്തി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​രു​ന്ന​ത്.

അ​തി​നാ​ൽ ആ​ഢ്യൻ​പാ​റ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ളി​ക്കാ​ൻ പോ​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. രാ​വി​ലെ 10 മ​ണി​ക്കും വൈ​കു​ന്നേ​രം നാ​ലി​നും വെ​ള്ളം തു​റ​ന്ന് വി​ടു​ന്നു​ണ്ട്.