ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെയ്തു
Monday, January 25, 2021 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ സ​ർ​വീ​സ് പ്രോ​ജ​ക്ട് ആ​യ ഡ​യാ​ലി​സി​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്പാ​യി 10 രോ​ഗി​ക​ൾ​ക്കു ഒ​രു മാ​സം ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ട്ട​ർ ബെ​ഡും ഒ​രു ക​ട്ടി​ലും പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി റോ​ഡി​ലെ ല​യ​ണ്‍​സ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വെ​ച്ച് ഡി​സ്ട്രി​ക്ട് വൈ​സ് ഗ​വ​ർ​ണ​ർ ജോ​ർ​ജ് കൈ​മാ​റി. പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശ​ക്തി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​കാ​ശ് മേ​നോ​ൻ, സെ​ക്ര​ട്ട​റി ര​മേ​ഷ് എം.​ഗോ​പാ​ൽ, രാം​ദാ​സ്, അ​നി​ൽ ഫി​ലി​പ്പ്, ജോ​സ് ജോ​ർ​ജ്, റോ​യ്, അ​ഭി​ലാ​ഷ്, ര​ഞ്ജി​ത്ത്, വി​ജി ജോ​സ്, ലൂ​ക്കോ​സ്, സോ​ണ്‍ ചെ​യ​ർ​മാ​ൻ കൊ​ച്ചു എ​സ്.​മ​ണി, റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ബാ​ബു ദി​വാ​ക​ര​ൻ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​റ​ക്ക​ൽ ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.