മാ​ന​വേ​ദ​ൻ സ്കൂ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്രം സ​മ​ർ​പ്പ​ണം ഫെ​ബ്രു​വ​രി ആ​റി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും
Monday, January 25, 2021 11:54 PM IST
നി​ല​ന്പൂ​ർ: മാ​ന​വേ​ദ​ൻ സ്ക്കൂ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്രം സ​മ​ർ​പ്പ​ണം ഫെ​ബ്രു​വ​രി ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന സം​ഗ​മ​ത്തി​ന് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​രു സ​ർ​ക്കാ​ർ സ്ക്കൂ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്ക്കൂ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 8.26 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച മു​പ്പ​ത് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. സ്ക്കൂ​ളി​ൽ 18.25 കോ​ടി​യു​ടെ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​ന്പൂ​ർ ടി ​ബി​യി​ൽ ചേ​ർ​ന്ന മി​ക​വി​ന്‍റെ കേ​ന്ദ്രം സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.