പ​ന്നി​മാം​സ​വു​മാ​യി രണ്ടുപേരെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി
Tuesday, February 23, 2021 12:42 AM IST
കാ​ളി​കാ​വ്: അ​ച്ഛ​നും മ​ക​നും വേ​വി​ച്ച പ​ന്നി​മാം​സ​വു​മാ​യി വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ വെ​ട്ട​ത്തൂ​രി​ലെ കാ​പ്പി​ൽ ത​ത്തം​പ​ള്ളി വേ​ലാ​യു​ധ​നും മ​ക​ൻ സി​ജു​വു​മാ​ണ് പി​ടി​യി​ലാ​യ​ത്.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ളി​കാ​വ് ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് വേ​വി​ച്ച പ​ന്നി​മാം​സം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
വാ​ഹ​ന​മി​ടി​ച്ച് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന പ​ന്നി​ക്കു​ട്ടി​യെ കൊ​ണ്ടു​പോ​യി പാ​കം ചെ​യ്ത​താ​ണെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
കാ​ളി​കാ​വ് റെ​യ്ഞ്ച് എ​സ്എ​ച്ച്ഒ രാ​മ​ദാ​സ്, ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച​ർ യു.​സു​രേ​ഷ് കു​മാ​ർ, ബി​എ​ഫ്ഒ​മാ​രാ​യ എ​സ്.​വി​ബി​ൻ രാ​ജ്, സു​ഹാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.