പ​റ​വ​ക​ൾ​ക്ക് കു​ടി​നീ​ർ പ​ദ്ധ​തി
Tuesday, February 23, 2021 12:42 AM IST
കാ​ളി​കാ​വ്: ​മ​നം ശു​ദ്ധ​മാ​ക്കാം മ​ണ്ണ് സു​ന്ദ​ര​മാ​ക്കാം​ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ’മൈ​ൻ​ഡ് ട്യൂ​ണ്‍ എ​ക്കോ വേ​വ്സ് ’ എ​ന്ന സം​ഘ​ട​ന പ​റ​വ​ക​ൾ​ക്ക് കു​ടി​നീ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.
ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന, സം​ഘ​ട​ന​യു​ടെ 19000 ലേ​റെ വ​രു​ന്ന അം​ഗ​ങ്ങ​ൾ അ​വ​രു​ടെ സ്ഥാ​പ​ന​ത്തി​നും വീ​ടു​ക​ൾ​ക്കും സ​മീ​പം ഒ​രു പ​ര​ന്ന പാ​ത്ര​ത്തി​ൽ പ​ക്ഷി​ക​ൾ​ക്കും മ​റ്റ് ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും കു​ടി​നീ​ർ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ത്.
ദി​വ​സ​വും പാ​ത്രം നി​റ​ച്ചു വെ​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​ളി​കാ​വ് ടൗ​ണി​ൽ മ​ര കൊ​ന്പ​ത്ത് തൂ​ക്കി​യി​ട്ട പാ​ത്ര​ത്തി​ൽ വെ​ള്ളം നി​റ​ച്ചു കൊ​ണ്ട് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.
സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.