നാ​ട്ട​ര​ങ്ങ് സ​ഹ​വാ​സ ക്യാ​ന്പി​നു തു​ട​ക്ക​മാ​യി
Wednesday, February 24, 2021 12:59 AM IST
കാളി​കാ​വ്: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി ’സ​മ​ഗ്ര ശി​ക്ഷ കേ​ര​ള’ ന​ട​പ്പി​ലാ​ക്കു​ന്ന അ​ഞ്ച് ദി​നം നീ​ണ്ടു നി​ൽ​ക്കു​ന്ന നാ​ട്ട​ര​ങ്ങ് സ​ഹ​വാ​സ ക്യാ​ന്പി​ന് ചോ​ക്കാ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ചോ​ക്കാ​ട് ഗി​രി​ജ​ൻ കോ​ള​നി​യി​ൽ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ക്യാ​ന്പ് കേ​ന്ദ്ര​മാ​യ സ്കൂ​ളി​ലേ​ക്ക് പ​ങ്കാ​ളി​ക​ളാ​യ കു​ട്ടി​ക​ളെ ആ​ന​യി​ച്ചു​കൊ​ണ്ടു​വ​ന്നാ​ണ് ക്യാ​ന്പി​ന് തു​ട​ക്ക​മാ​യ​ത്. പാ​ട്ടു​ത്സ​വം, നി​ർ​മ്മാ​ണോ​ത്സ​വം, ഫി​ലി​മോ​ത്സ​വം, വി​പ​ണ​നോ​ത്സ​വം എ​ന്നി​ങ്ങ​നെ ഓ​രോ ദി​വ​സ​വും വി​വി​ധ ഉ​ത്സ​വ​ങ്ങ​ളാ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക.
പ്ര​ശ​സ്ത സി​നി​മ സീ​രി​യ​ൽ നാ​ട​ൻ പാ​ട്ടു​ക​ലാ​കാ​ര​ൻ സു​രേ​ഷ് തി​രു​വാ​ലി അ​ഞ്ചു ദി​വ​സ​വും ക്യാ​ന്പ് ന​യി​ക്കും. ഷാ​ഹി​ന ഗ​ഫൂ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​പി​സി എം.​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ട്രെ​യി​ന​ർ​മാ​രാ​യ എം.​മു​ജീ​ബ് റ​ഹ്മാ​ൻ, ഷൈ​ജി.​ടി.​മാ​ത്യു, അ​ബ്ദു​ൾ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ സ​മാ​പ​ന സ​മ്മേ​ള​നം 27ന് ​ന​ട​ക്കും.