സ്വ​കാ​ര്യ റ​ബ​ർ​തോ​ട്ട​ത്തി​ൽ തീ​പി​ടിത്തം
Thursday, February 25, 2021 12:48 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ​റ​ബ​ർ തോ​ട്ട​ത്തി​ൽ തീ​പി​ടു​ത്തം. അ​ഗ്നി​ര​ക്ഷാ സേ​ന​യെു​ട നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ച്ചു. മു​ണ്ട​യി​​ലെ എം.​കെ.​ഹാ​ജി എ​സ്റ്റേ​റ്റി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യ സ്ഥ​ല​ത്താ​ണ് ആ​ദ്യം തീ ​ക​ണ്ടെ​ത്തി​യ​ത്. നി​ല​ന്പൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് സ​മീ​പ​മു​ള്ള തോ​ട്ട​ത്തി​ലേ​ക്കും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കും തീ ​പ​ട​രാ​തി​രി​ക്കാ​ൻ വെ​ള്ളം പ​ന്പു ചെ​യ്ത് തീ​യ​ണ​ച്ച​ത്.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വാ​ഹ​നം എ​ത്തി​പ്പെ​ടാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ഫ​യ​ർ ബീ​റ്റ് ഉ​പ​യോ​ഗി​ച്ച് തീ ​ത​ല്ലി കെ​ടു​ത്തു​ക​യും ചെ​യ്തു. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​യ ഇ.​എം.​ഷി​ന്‍റു, കെ.​പി.​അ​മീ​റു​ദ്ദീ​ൻ, വി.​സ​ലീം, വൈ.​പി.​ശ​റ​ഫു​ദീ​ൻ, ടി.​കെ.​നി​ഷാ​ന്ത്, വി.​സി​സി​ൽ ദാ​സ്, എ.​കെ.​വി​പു​ൽ, ഹോം​ഗാ​ർ​ഡ് ജി​മ്മി മൈ​ക്കി​ൾ, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ പാ​തി​രി​പ്പാ​ടം, അ​യ്യൂ​ബ്, സി​ദ്ദ​ഖ്, അ​ബ​ദു​ൽ അ​സീ​സ് മ​രു​ത, റ​ഫീ​ഖ് വ​ഴി​ക്ക​ട​വ്, ഷൗ​ക്ക​ത്ത​ലി, സാ​ദി​ക്ക്, ഷി​ഹാ​ബ് എ​ന്നി​വ​രും ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രും തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.