ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു
Monday, March 1, 2021 12:09 AM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്, മ​ല​പ്പു​റം ലോ​ക​സ​ഭാ​മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കി. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും മൂ​ന്ന് സ്ക്വാ​ഡു​ക​ൾ വീ​തം ജി​ല്ല​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 48 സ്ക്വാ​ഡു​ക​ളെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച സ്ക്വാ​ഡു​ക​ൾ അ​ത​ത് മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങും.​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ടി​നാ​യി പ​ണം ന​ൽ​കു​ക, സ​ഹാ​യം ന​ൽ​കു​ക, അ​ന​ധി​കൃ​ത​മാ​യ ആ​യു​ധ കൈ​വ​ശം​വ​യ്ക്കു​ക, മ​ദ്യം വി​ത​ര​ണം ന​ട​ത്തു​ക, സ​മൂ​ഹ്യ​വി​രു​ദ്ധ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണു നി​യോ​ജ​ക​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ഫ്ളൈ​യി​ങ് സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ച​ത്. ടീ​മി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി എ​ഡി​എം ഡോ.​എം.​സി.​റെ​ജി​ലി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ടീ​മി​ന്‍റെ മു​ഴു​വ​ൻ ഏ​കോ​പ​ന​വും നോ​ഡ​ൽ ഓ​ഫീ​സ​ർ നി​ർ​വ​ഹി​ക്കും.
എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​രോ സ്ക്വാ​ഡി​ലും ഒ​രു സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ, ര​ണ്ട് സാ​യു​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​രാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ങ്ങ​ളാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധി​ക്കു​ക. വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ വ​ലി​യ തു​ക കൈ​വ​ശം വെ​ക്ക​ൽ, അ​ന​ധി​കൃ​ത​മാ​യി മ​ദ്യം, ആ​യു​ധ​ങ്ങ​ൾ, വെ​ടി​മ​രു​ന്ന് എ​ന്നി​വ കൈ​വ​ശം വ​യ്ക്കു​ക എ​ന്നി​വ സ്ക്വാ​ഡ് നി​രീ​ക്ഷി​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ ചെ​ല​വ​ഴി​ച്ച തു​ക സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന പ്ര​ധാ​ന പൊ​തു​യോ​ഗ​ങ്ങ​ൾ, റാ​ലി​ക​ൾ എ​ന്നി​വ വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും. ഫ്ളൈ​യി​ങ് സ്ക്വാ​ഡു​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പൂ​ർ​ത്തി​യാ​യി.