ഭാ​ര്യ​യെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും സം​ര​ക്ഷ​ിച്ചി​ല്ല: യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു
Monday, March 1, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും സം​ര​ക്ഷി​ക്കാ​തെ മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം ക​ഴി​യു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഏ​ലം​കു​ളം പാ​റ​ക്ക​ൽ​മു​ക്ക് വാ​ക്ക​യി​ൽ​ത്തൊ​ടി അ​ബ്ദു​ൾ​വാ​ഹി​ദ്(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും വി​വാ​ഹ​സ​മ്മാ​ന​മാ​യി ല​ഭി​ച്ച 30 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം എ​സ്ഐ ടി.​പി.​ഉ​ദ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ജു​വൈ​ന​ൽ ജ​സ്റ്റി​സ് ആ​ക്ട് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.