മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന
Monday, March 1, 2021 11:45 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലെ മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പും ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പും ചേ​ർ​ന്ന് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ബെ​ൽ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ത്സ്യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഫോ​ർ​മാ​ലി​ൻ ക​ണ്ടെ​ത്തി.
ക​രു​വാ​ര​കു​ണ്ടി​ലെ മു​ഴു​വ​ൻ മ​ൽ​സ്യ ക​ട​ക​ളി​ൽ നി​ന്നു മ​ൽ​സ്യം ശേ​ഖ​രി​ച്ചാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ണ, ചെ​ന്പ​ൻ അ​യ​ല, നെ​യ്മീ​ൻ, ചൂ​ര, എ​ന്നീ മ​ൽ​സ്യ​ങ്ങ​ളി​ൽ ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. അ​തേ സ​മ​യം മാ​ന്ത​ൾ, കി​ളി​മീ​ൻ, മ​ത്തി എ​ന്നി​വ​യി​ൽ വി​ഷാം​ശം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
ഹോ​ട്ട​ൽ, ബേ​ക്ക​റി കൂ​ൾ​ബാ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു ഉ​പ​യോ​ഗി​ച്ച എ​ണ്ണ, ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​ന്പി​ളു​ക​ളും പ​രി​ശോ​ധി​ച്ചു.