മ​ല​പ്പു​റ​ത്തു 241 പേ​ർ​ക്കു കോവിഡ്; 377 പേ​ർ രോഗമുക്തരായി
Monday, March 1, 2021 11:46 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 241 പേ​ർ​ക്കു ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തി​ൽ 237 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു നി​ന്നു ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും തി​രി​ച്ചെ​ത്തി​യ ഓ​രോ​രു​ത്ത​ർ​ക്കും വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി.
രോ​ഗ​വ്യാ​പ​ന നി​ര​ക്ക് ജി​ല്ല​യി​ൽ കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. ഇ​തി​നൊ​പ്പം കൂ​ടു​ത​ൽ പേ​ർ രോ​ഗ​മു​ക്ത​രാ​കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. 377 പേ​രാ​ണ് ജി​ല്ല​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യ​ത്. 1,14,781 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സയ്ക്ക് ശേ​ഷം രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി.
19,987 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 2,642 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 184 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 58 പേ​രും കോ​വി​ഡ് സെ​ക്ക​ന്‍റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 48 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 571 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്.