പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വാ​ക്സി​നേ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ളാ​യി
Monday, March 1, 2021 11:46 PM IST
മ​ല​പ്പു​റം: എ​ല്ലാ പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ സ​ക്കീ​ന അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ല​ഭി​ക്കും. വാ​ക്സി​നേ​ഷ​നു കോ​വി​ൻ പോ​ർ​ട്ട​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു ര​ജി​സ്റ്റ​ർ ചെ​യ്തു എ​ന്ന സ​ന്ദേ​ശം മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കും. ഈ ​സ​ന്ദേ​ശ​വു​മാ​യി തൊ​ട്ട​ടു​ത്തു​ള്ള ഏ​തു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ പോ​യാ​ലും വാ​ക്സി​ൻ ല​ഭി​ക്കും.
വാ​ക്സി​നേ​ഷ​നു എ​ത്താ​ൻ പ്ര​ത്യേ​ക സ​ന്ദേ​ശം ല​ഭി​ക്കി​ല്ല. എ​ല്ലാ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വാ​ക്സി​ൻ ല​ഭി​ച്ചെ​ന്നു അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.