എ​ട​ക്ക​ര​യി​ൽ കേ​ന്ദ്ര​സേ​ന റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Thursday, March 4, 2021 12:30 AM IST
എ​ട​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സേ​ന വി​ഭാ​ഗ​വും പോ​ലീ​സും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ വി​ന്യ​സി​ക്കാ​നാ​യി എ​ത്തി​ച്ച സേ​നാം​ഗ​ങ്ങ​ളാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ കേ​ന്ദ്ര​സേ​ന​യും പോ​ലീ​സും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പാ​ല​ത്തി​ങ്ങ​ൽ മു​ത​ൽ ക​ലാ​സാ​ഗ​ർ വ​രെ​യും പ​ള്ളി​പ്പ​ടി മു​ത​ൽ പാ​ലേ​മാ​ട് വ​രെ​യു​മാ​ണ് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. വി.​എം. ഓം​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള 53 ാം ന​ന്പ​ർ ബ​റ്റാ​ലി​യ​നാ​ണ് എ​ട​ക്ക​ര​യി​ൽ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. എ​ട​ക്ക​ര സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും മാ​ർ​ച്ചി​ൽ പ​ങ്കാ​ളി​ക​ളാ​യി.