പ​രീ​ക്ഷ മാ​റ്റി​വയ്ക്ക​രു​ത്: കെ​പി​എ​സ്എ​ച്ച്എ
Thursday, March 4, 2021 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ പ്ര​ഖ്യാ​പി​ച്ച തി​യ​തി​ക​ളി​ൽ ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്എ​ച്ച്എ)​വ​ണ്ടൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മോ​ഡ​ൽ പ​രീ​ക്ഷാ ഉ​ൾ​പ്പെ​ടെ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച് സ​ജ്ജ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ നീ​ട്ടി​വ​ച്ച് വ​ഞ്ചി​ക്ക​രു​തെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ൾ​ക്കു ബ്രി​ഡ്ജ് കോ​ഴ്സ് ന​ട​ത്തി​യാ​ൽ മാ​ത്ര​മേ കു​ട്ടി​ക​ളെ അ​ടു​ത്ത അ​ക്കാ​ഡ​മി​ക വ​ർ​ഷ​ത്തി​ൽ തു​ട​ർ പ​ഠ​നം സാ​ധ്യ​മാ​കൂ​വെ​ന്ന അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നേ​ര​ത്തെ സ്വീ​ക​രി​ച്ച സ​മ​യ​ബ​ന്ധി​ത അ​ക്കാ​ഡ​മി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം കെ​പി​എ​സ്എ​ച്ച്എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ കു​രു​ണി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി. ​സ​ലാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ജെ​യ്സ​ണ്‍ ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ പ്രസംഗിച്ചു.