മ​ല​യോ​ര സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം
Friday, March 5, 2021 12:09 AM IST
നി​ല​ന്പൂ​ർ: ബ​ഫ​ർ​സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ല​യോ​ര സം​ര​ക്ഷ​ണ യാ​ത്ര​ക്ക് നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. യോ​ഗ​ത്തി​ൽ ബ​ഫ​ർ​സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ മ​ല​യോ​ര ജ​ന​ത​യ്ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത്ത​ട​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.
രൂ​പ​ത സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ലൂ​ക്കോ​സ് നീ​ലം​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ജെ​യിം​സ്, നി​ല​ന്പൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മെ​റി​ൻ ക​ട്ട​ക്ക​യം എ​ന്നി​വ​ർ പ്രസംഗിച്ചു. പൂ​ള​പ്പാ​ടം, വ​ട​പു​റം, ഇ​ടി​വ​ണ്ണ, മൂ​ലേ​പ്പാ​ടം ഇ​ട​വ​ക​ക​ളി​ൽ നി​ന്നും നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ​യും കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളാ​ണ് കെ​സി​വൈ​എം ന​ട​ത്തി വ​രു​ന്ന​ത്.