മലപ്പുറം : രാഷ്ട്രീയ ലാഭം നോക്കി യുഡിഎഫിലേക്കു പോയ മാണി സി. കാപ്പന്റെ നിലപാട് എൻസിപിയെയും എൽഡിഎഫിനെയും ഒരുതരത്തിലും ബാധിക്കില്ലായെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് (എൻവൈസി) ജില്ലാ നേതൃ യോഗം വിലയിരുത്തി.
എൻസിപി ജില്ലാ പ്രസിഡന്റ് ടി.എൻ ശിവശങ്കരൻ യോഗം ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു.
എൻവൈസി സംസ്ഥാന ട്രഷറർ എം. ഷാജിർ ആലത്തിയൂർ, എൻസിപി ജില്ലാ സെക്രട്ടറിമാരായ എം.സി ഉണ്ണികൃഷ്ണൻ, സി.പി രാധാകൃഷ്ണൻ, എൻവൈസി സംസ്ഥാന സെക്രട്ടറി റഷീദ് വട്ടപ്പറന്പിൽ, എൻവൈസി നേതാക്കളായ ഹാരിസ്മോൻ മഞ്ചേരി, എൻസിപി മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ മലപ്പുറം, അബ്ദുറഹിമാൻ ഇരിന്പിളിയം, ജലീൽ കോട്ടക്കൽ, സഫ് വാൻ കോട്ടക്കൽ, സർജാദ്, റിയാസ്, അഭിലാഷ് കാടാന്പുഴ, ഷാഫി പെരുവള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി മുഹമ്മദ് ഫൈസൽ ചോലക്കൽ (പ്രസിഡന്റ്), ഹാരിസ്മോൻ മഞ്ചേരി (വൈസ് പ്രസിഡന്റ്), ടി.എൻ ശിവാനന്ദൻ, ജലീൽ കോട്ടക്കൽ, അബ്ദുറഹിമാൻ ഇരിന്പിളിയം (സെക്രട്ടറി), ഷാഫി പെരുവള്ളൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.