പാ​ലാ​ങ്ക​ര​യി​ൽ പു​ലി​യി​റ​ങ്ങി; നാ​യ​യെ പി​ടി​ച്ചു
Friday, March 5, 2021 12:11 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​നാ​യ​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ആ​ലു​വാ​പൊ​ട്ടി​യി​ലെ മു​ട്ടം​തോ​ട്ടി​ൽ പോ​ളി​ന്‍റ നാ​യ​യെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി പു​ലി കൊ​ണ്ടുപോ​യ​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തു കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ വ​ലി​യ ഒ​രു മൃ​ഗം നാ​യ​യെ കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ടു. കു​റ​ച്ച് ദൂ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ നി​ന്നു നാ​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട​താ​യി പോ​ൾ പ​റ​യു​ന്നു. വൈ​കി​ട്ട് സു​ന്ദ​രി​മു​ക്കി​ൽ കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ റോ​ഡി​ൽ പു​ലി​യെ ക​ണ്ടി​രു​ന്നു.
പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വ​ന​പ്ര​ദേ​ശ​മാ​ണ് സ​മീ​പ​മാ​ണു​ള്ള​ത്.