മ​ല​യോ​ര സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് എ​ട​ക്ക​ര​യി​ൽ സ്വീ​ക​ര​ണം
Saturday, March 6, 2021 12:40 AM IST
എ​ട​ക്ക​ര: ബ​ഫ​ർ​സോ​ണ്‍ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ല​യോ​ര സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് എ​ട​ക്ക​ര​യി​ലും വ​ഴി​ക്ക​ട​വി​ലും സ്വീ​ക​ര​ണം ന​ൽ​കി. യോ​ഗ​ത്തി​ൽ ബ​ഫ​ർ​സോ​ണ്‍ ക​ര​ടു​വി​ജ്ഞാ​പ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ മ​ല​യോ​ര ജ​ന​ത നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​യാ​സ​ങ്ങ​ൾ കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്ക​ത​ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രാ​ലി​യ അ​ന്ന അ​ല​ക്സ് വെ​ട്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.
കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത മു​ൻ ട്ര​ഷ​റ​ർ ബി​ജു പാ​ല​ത്തി​ങ്ക​ൽ, കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല മു​ൻ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചെ​ട്ടി​ശേ​രി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ജെ​യിം​സ്, രൂ​പ​ത സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ലൂ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ നീ​തു കോ​ല​ത്താ​ൻ വേ​ലി​ൽ, കു​ര്യ​ൻ നീ​ല​ത്തു​മു​ക്കി​ൽ, അ​ന്ന മു​ഖാ​ല​യി​ൽ, അ​ഖി​ൽ നാ​ര​ക​ത്ത​റ, ജി​നീ​ഷ് നീ​ല​ത്തു​മു​ക്കി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മ​ണി​മൂ​ളി, പാ​ലേ​മാ​ട്, ന​രി​വാ​ല​മു​ണ്ട, പാ​തി​രി​പ്പാ​ടം, പാ​ലാ​ങ്ക​ര, ത​ല​ഞ്ഞി ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള കെ​സി​വൈ​എം അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ബ​ഫ​ർ​സോ​ണ്‍ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളാ​ണ് കെ​സി​വൈ​എം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.