റോ​ഡ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു
Saturday, March 6, 2021 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​റെ കാ​ല​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ​ട്ടാ​ന്പി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി അ​കാ​ര​ണ​മാ​യി വൈ​കി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌​ലിം​ലീ​ഗ് സം​ഘ​ടി​പ്പി​ച്ച ക​രാ​റു​ക​രു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധം ഫ​ലം ക​ണ്ടു. വ്യാ​ഴ്ച​യാ​യി​രു​ന്നു മു​സ്‌​ലിം​ലീ​ഗി​ന്‍റെ സ​മ​രം. ഉ​പ​രോ​ധം താ​ക്കീ​താ​യി മാ​റി​യ​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ന്നെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി.
മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് സെ​ക്ര​ട്ട​റി കൊ​ള​ക്കാ​ട​ൻ അ​സീ​സ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ചേ​രി​യി​ൽ മ​മ്മി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ത്ത​ത്ത് ജാ​ഫ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്.