എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്കു തു​ട​ക്കം
Friday, April 9, 2021 1:17 AM IST
മ​ല​പ്പു​റം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ രാ​വി​ലെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് ശേ​ഷ​വു​മാ​ണ് ന​ട​ന്ന​ത്. ക​ർ​ശ​ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മാ​സ്ക് ധ​രി​ച്ചും കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​മാ​ണ് പ​രീ​ക്ഷാ ഹാ​ളി​ലെ​ത്തി​യ​ത്. ജി​ല്ല​യി​ൽ 295 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 76,173 കു​ട്ടി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.
മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 26,679 കു​ട്ടി​ക​ളും തി​രൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 15761 കു​ട്ടി​ക​ളും വ​ണ്ടൂ​രി​ൽ 15,061 കു​ട്ടി​ക​ളും തി​രൂ​ര​ങ്ങാ​ടി​യി​ൽ 18,695 കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 240 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 79,967 വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. റ​ഗു​ല​റാ​യി പ​ഠി​ക്കു​ന്ന 58293 വി​ദ്യാ​ർ​ഥി​ക​ളും 19348 ഓ​പ്പ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളും 2326 പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഏ​പ്രി​ൽ 12 വ​രെ​യു​ള്ള എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് ശേ​ഷ​വും ബാ​ക്കി​യു​ള്ള​വ രാ​വി​ലെ​യു​മാ​ണ് ന​ട​ക്കു​ക. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കി​യ ശേ​ഷ​മാ​ണ് പ​രീ​ക്ഷ ഹാ​ളി​ലേ​ക്കു പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലും തെ​ർ​മ​ൽ സ്കാ​ന​ർ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. ഹാ​ളി​ൽ ക​യ​റു​ന്ന​തി​ന് മു​ന്പ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും മാ​സ്ക് ധ​രി​ച്ചെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ഇ​രു​ത്തു​ന്ന​തി​നും ശ്ര​ദ്ധ​ ന​ൽ​കി​യി​രു​ന്നു.
20 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഓ​രോ പ​രീ​ക്ഷ ഹാ​ളി​ലും പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത്. പ​രീ​ക്ഷാ ചു​മ​ത​ല​യി​ലു​ള്ള അ​ധ്യാ​പ​ക​രും ക​ർ​ശ​ന സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത്. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്കി​യും മാ​സ്ക്കും ഗ്ലൗ​സും ധ​രി​ച്ചും അ​ധ്യാ​പ​ക​രും കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു. പ​രീ​ക്ഷഹാ​ളു​ക​ൾ, ടോ​‌യ്‌ലറ്റു​ക​ൾ, കി​ണ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം അ​ണു​വി​മു​ക്ത​മാ​ക്കി​യ​തും കോ​വി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കി​യി​രു​ന്നു.
പ​രീ​ക്ഷ ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളെ ഹാ​ളി​നു പു​റ​ത്തി​റ​ക്കി​യ​തും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു.