യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Saturday, April 10, 2021 12:49 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ കൊ​ല​ക്കേ​സ് പ്ര​തി​യ​ട​ക്കം അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. മ​ങ്ക​ട കൂ​ട്ടി​ൽ സ്വ​ദേ​ശി ചോ​ല​ശേ​രി ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ ഷം​സു​ദീ (31)നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത്്. ഇ​തു​സം​ബ​ന്ധി​ച്ചു മ​ങ്ക​ട കൂ​ട്ടി​ൽ നാ​യ​ക​ത്ത് ഷ​റ​ഫു​ദീ​ൻ (34), ആ​ന​ക്ക​യം ചേ​ലാ​ത​ട​ത്തി​ൽ അ​ബ്ദു​ൾ ഇ​ർ​ഷാ​ദ് (31), നെ​ല്ലി​ക്കു​ത്ത് സ്വ​ദേ​ശി​ക​ളാ​യ പാ​റാ​ത്തൊ​ടി ഷ​ഹ​ൽ(26), കോ​ട്ട​ക്കു​ത്ത് കി​ഴ​ക്കേ​തി​ൽ നി​സാ​ർ(32), മ​ങ്ക​ര​ത്തൊ​ടി അ​ബ്ദു​ൾ സ​ത്താ​ർ (26) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എം​.എ.ദേ​വ​സ്യ, മ​ങ്ക​ട സി​ഐ എ​ൻ. പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 28 ന് ​രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​തി​രാ​വി​ലെ ടി​പ്പ​ർ ലോ​റി​യി​ൽ ക്വാ​റി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി വ​ട​ക്കാ​ങ്ങ​ര റോ​ഡി​ൽ വ​ച്ച് ഇ​ന്നോ​വ കാ​ർ കു​റു​കെ​യി​ട്ട് ആ​റം​ഗ​സം​ഘം ബ​ല​മാ​യി ഷം​സു​ദീ​നെ പി​ടി​ച്ചു കാ​റി​ൽ കൊ​ണ്ടു​പോ​യ​താ​യി പോ​ലീ​സി​നു പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ യു​വാ​വി​നെ രാ​ത്രി 11 മ​ണി​യോ​ടെ വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ സം​ഘം ഇ​റ​ക്കി​വി​ട്ടു. രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ വ​ധ ഭീ​ഷ​ണി​യെ​തു​ട​ർ​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നോ​ട് പ​റ​യാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി എ​സ്.സു​ജി​ത്ത്് ദാ​സി​ന്‍റെ
നി​ർ​ദേ​ശ പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി, മ​ങ്ക​ട സി​ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ദൃ​ക്സാ​ക്ഷി​ക​ളി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചും ടൗ​ണി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ​കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും മ​ങ്ക​ട സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സ​ദാ​ചാ​ര കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യു​മാ​യ ഷ​റ​ഫു​ദീ​ൻ അ​ട​ക്കം അ​ഞ്ചു​പേ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കു​ക​യും
അ​ന്വേ​ഷ​ണ സം​ഘം അ​ഞ്ച് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു.
കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ ഒ​രാ​ഴ്ച മു​ന്പ് യു​വാ​വി​നെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും വ്യ​ക്ത​മാ​യി. വി​ദേ​ശ​ത്ത് നി​ന്നു എ​യ​ർ​പോ​ർ​ട്ട് വ​ഴി ന​ട​ത്തി​യ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​മാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും ഡി​വൈ​എ​സ്പി ദേ​വ​സ്യ അ​റി​യി​ച്ചു. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​സ്പി കെ.​എം .ദേ​വ​സ്യ, മ​ങ്ക​ട സി​ഐ എ​ൻ. പ്ര​ജീ​ഷ്, എ​സ്ഐ മാ​ത്യു, എ​എ​സ്ഐ ഷാ​ഹു​ൽ ഹ​മീ​ദ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി.മു​ര​ളീ​ധ​ര​ൻ, എ​ൻ.​ടി.​കൃ​ഷ്ണ​കു​മാ​ർ, സ​ഞ്ജീ​വ്, പ്ര​ശാ​ന്ത്, മ​നോ​ജ്കു​മാ​ർ, മ​ങ്ക​ട സ്റ്റേ​ഷ​നി​ലെ വി​നോ​ദ്, ബൈ​ജു​കു​ര്യാ​ക്കോ​സ്, അ​ബ്ദു​ൾ സ​ലാം, ബി​ന്ദു എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.