വി​ശു​ദ്ധ കൊ​ച്ചുത്രേ​സ്യയു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ ന​ട​ത്തി
Saturday, April 10, 2021 12:50 AM IST
എ​ട​ക്ക​ര: ക​രു​നെ​ച്ചി ലി​റ്റി​ൽ ഫ്ള​വ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യയു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചു. പ്ര​തി​ഷ്ഠാ​ക​ർ​മം ബ​ത്തേ​രി ബിഷപ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ന്നു.
ഇ​രു​പ​ത്തി​നാ​ല് വ​ർ​ഷം മാ​ത്രം ഭൂ​മി​യി​ൽ ജീ​വി​ച്ച് ത്യാ​ഗ​ത്തി​ലൂ​ടെ, സ​ഹ​ന​ത്തി​ലൂ​ടെ ദൈ​വ സ്നേ​ഹ​ത്തെ ലോ​ക​ത്തി​നു മു​ന്നി​ൽ വെ​ളു​പ്പെ​ടു​ത്തി​യ വി​ശു​ദ്ധ​യാ​ണ് കൊ​ച്ചു​ത്രേ​സ്യ​യെ​ന്നു ബി​ഷ​പ്പ് പ​റ​ഞ്ഞു. എ​ട​ക്ക​ര സെ​ന്‍​റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വ​ല​യ​ത്തി​ൽ നി​ന്നു അ​നേ​കം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ്ര​യാ​ണ​മാ​യാ​ണ് തി​രു​ശേ​ഷി​പ്പ് ക​രു​നെ​ച്ചി​യി​ലേ​ക്കു എ​ത്തി​ച്ച​ത്.
തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷ്ഠാ ക​ർ​മ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഫാ. ​തോ​മ​സ് ക്രി​സ്തു മ​ന്ദി​രം, ഫാ. ​ജോ​ണ്‍ ത​ളി​ക്കു​ന്നേ​ൽ, ഫാ. ​ചാ​ക്കോ മ​ഠ​ത്തി​പ​റ​ന്പി​ൽ, ഫാ.ഗീ​വ​ർ​ഗീ​സ് മ​ഠ​ത്തി​ൽ, ഫാ.​ഫ്രാ​ൻ​സി​സ് ഒ​ഐ​സി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ള്ളി​പ​ടി​ഞ്ഞാ​റ്റേ​തി​ൽ, ട്ര​സ്റ്റി മ​ത്താ​യി ഇ​ഞ്ച​പ​ന​ത്ത്, സെ​ക്ര​ട്ട​റി റോ​ജി അ​യ്യ​ന്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.