ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, April 11, 2021 12:26 AM IST
എ​ട​ക്ക​ര: പാ​ണ​ക്കാ​ട് പി​എം​എ​സ്എ പൂ​ക്കോ​യ​ത​ങ്ങ​ളു​ടെ നാ​മ​ധേ​യ​ത്തി​ൽ എ​ട​ക്ക​ര മു​സ്ലിം ഓ​ർ​ഫ​നേ​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ യ​തീം​ഖാ​ന​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ ചു​റ്റു​മ​തി​ലും ഗേ​റ്റും പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ തു​ട​ക്കം കു​റി​ച്ച ക​ള​ത്തി​ങ്ങ​ൽ ഹം​സ ഹാ​ജി സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യു​ടെ ഉ​ദ്ഘാ​ട​ന​വും ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.
എ​ട​ക്ക​ര യ​തീം​ഖാ​ന വ​ർ​ക്കി​ങ്ങ് പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.