തൂ​ത ഡ്ര​സ് ബാ​ങ്ക് പ​ദ്ധ​തി വാ​ർ​ഷി​കാ​ഘോ​ഷം
Monday, April 12, 2021 12:46 AM IST
തൂ​ത: നാ​സ​ർ തൂ​ത ഡ്ര​സ്് ബാ​ങ്ക് പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​വും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും സി​നി​മാ താ​രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ നി​ർ​വ​ഹി​ച്ചു. ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി നൗ​ഷ​ദാ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ​ർ​മാ​നു, മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ഫി​ലി​പ്പ് മ​ന്പാ​ട് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി​നി​മാ നി​ർ​മാ​താ​വും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ നൗ​ഷാ​ദ് ആ​ല​ത്തു​ർ, മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ താ​ജു​ദീ​ൻ വ​ട​ക​ര, ഗാ​യി​ക മെ​ഹ​റി​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ.റാ​ഷി​ദ് സ്വാ​ഗ​ത​വും നാ​സ​ർ തൂ​ത ന​ന്ദി​യും പ​റ​ഞ്ഞു. ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം കൊ​ണ്ടു കേ​ര​ള​ക്ക​ര​യി​ൽ നി​സ്വാ​ർ​ഥ സേ​വ​നം ന​ട​ത്തു​ന്ന​വ​രു​ടെ സം​ഗ​മം കു​ടി​യാ​യി​രു​ന്നു തൂ​ത​യി​ലെ ഡ്ര​സ് ബാ​ങ്ക് വാ​ർ​ഷി​കം. ഒ​രു വ​ർ​ഷം കൊ​ണ്ട് ജാ​തി മ​ത ഭേ​ദ​മ​ന്യേ നൂ​റു യു​വ​തി​ക​ൾ​ക്ക് നാ​സ​ർ തൂ​ത ഡ്ര​സ് ബാ​ങ്ക് പ​ദ്ധ​തി​യി​ലൂ​ടെ വി​വാ​ഹ വ​സ്ത്രം കൈ​മാ​റി​യി​ട്ടു​ണ്ട്.

ഇ​തു ആ​യി​രം കു​ടും​ബ​ങ്ങ​ളി​ലേ​ക്കെ​ത്തു​ക എ​ന്ന​താ​ണ് ഡ്ര​സ് ബാ​ങ്കി​ന്‍റെ ല​ക്ഷ്യ​മെ​ന്നു നാ​സ​ർ തൂ​ത അ​റി​യി​ച്ചു. 500 ല​ധി​കം വി​വാ​ഹ വ​സ്ത്ര​ങ്ങ​ളാ​ണ് ഡ്ര​സ്് ബാ​ങ്ക് ഓ​ഫീ​സി​ൽ ടെ​ക്സ്റ്റെ​യി​ൽ​സ് രൂ​പ​ത്തിൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.