മ​ല​പ്പു​റ​ത്തി​ന്‍റെ ച​ല​ച്ചി​ത്ര സ്വ​പ്ന​ങ്ങ​ൾ​ക്കു നി​റ​മേ​കി​യ ക​ലാ​കാ​ര​ൻ
Monday, April 12, 2021 12:48 AM IST
മ​ല​പ്പു​റം: ആ​യി​ര​ത്തി​തൊ​ള​ളാ​യി​ര​ത്തി തൊ​ണ്ണൂ​റു​ക​ളി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ ക​ലാ,.സാം​സ്കാ​രി​ക വേ​ദി​ക​ളി​ലെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​ലാ​കാ​ര​നെ​യാ​ണ് ജ്യോ​തി​പ്ര​കാ​ശി​ന്‍റെ വേ​ർ​പാ​ടി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. ചി​ത്ര​കാ​ര​നാ​യി തു​ട​ങ്ങി നാ​ട​ക,സി​നി​മാ മേ​ഖ​ല​ക​ളി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ മു​ദ്ര പ​തി​പ്പി​ച്ച​ത് ജ്യോ​തി​യി​ലൂ​ടെ​യാ​യി​രു​ന്നു.
മ​ന​സി​ൽ മു​ഴു​വ​ൻ സി​നി​മാ സ്വ​പ്ന​ങ്ങ​ളു​മാ​യാ​ണ് ജ്യോ​തി​പ്ര​കാ​ശ് ജീ​വി​ച്ച​ത്. ര​ശ്മി ഫി​ലിം സൊ​സൈ​റ്റി കേ​ന്ദ്രീ​ക​രി​ച്ച് ക​ലാ- സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യൊ​രു കൂ​ട്ടാ​യ്മ മ​ല​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്നു. ജ്യോ​തി​യെ കൂ​ടാ​തെ ആ​ർ​ട്ടി​സ്റ്റ് ദ​യാ​ന​ന്ദ​ൻ, റാ​ഫി ( ഷ​ഹ​ബാ​സ് അ​മ​ൻ) എ​ന്നി​വ​രൊ​ക്കെ അ​ക്കൂ​ട്ട​ത്തി​ൽ പെ​ട്ട​വ​രാ​യി​രു​ന്നു. മ​ല​പ്പു​റ​ത്തെ ച​ല​ച്ചി​ത്ര കൂ​ട്ടാ​യ്മ​യാ​യ ര​ശ്മി​യു​ടെ മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളു​ടെ​യും പോ​സ്റ്റ​റു​ക​ളൊ​രു​ക്കി​യി​രു​ന്ന​ത് ഈ ​കൂ​ട്ടാ​യ്മ​യാ​യി​രു​ന്നു. ജ്യോ​തി പ്ര​കാ​ശ് മി​ക​ച്ച ഒ​രു ലേ ​ഒൗ​ട്ട് ആ​ർ​ട്ടി​സ്റ്റ് കൂ​ടി​യാ​യി​രു​ന്നു. ജ്യോ​തി​യു​ടെ കൈ​യൊ​പ്പു പ​തി​യാ​തെ ഒ​രു മാ​ഗ​സി​നും അ​ന്ന് മ​ല​പ്പു​റ​ത്തു നി​ന്നു പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. ലേ ​ഒൗ​ട്ടി​ൽ ന​വീ​ന​മാ​യ ആ​ശ​യ​ങ്ങ​ളാ​ണ് ജ്യോ​തി പ​രീ​ക്ഷി​ച്ചി​രു​ന്ന​ത്.
പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​നാ​യ എ.​ടി. അ​ബു​വി​ന്‍റെ ’ധ്വ​നി’ എ​ന്ന ചി​ത്ര​ത്തി​ൽ സ​ഹ​സം​വി​ധാ​യ​ക​നാ​യാ​ണ് ജ്യോ​തി​പ്ര​കാ​ശ് സി​നി​മാ​രം​ഗ​ത്തെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ര​ശ്മി ഫി​ലിം സൊ​സൈ​റ്റി​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി. ഫി​ലിം സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ​പ്പോ​ഴാ​ണ് ജ്യോ​തി ഡോ​ക്യു​മെ​ന്‍റ​റി എ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. ഒ.​വി. വി​ജ​യ​ന്‍റെ പ്ര​ശ​സ്ത നോ​വ​ലാ​യ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ആ​ദ്യ​ഡോ​ക്യു​മെ​ന്‍റ​റി​യാ​യ ഇ​തി​ഹാ​സ​ത്തി​ലെ ഖ​സാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ശ്മി ഫി​ലിം സൊ​സൈ​റ്റി​യാ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ച​ത്.
ജോ​ണ്‍ ഏ​ബ്ര​ഹാ​മി​ന്‍റെ ഒ​ഡേ​സ മാ​തൃ​ക​യി​ൽ സി​നി​മാ സ്നേ​ഹി​ക​ളി​ൽ നി​ന്നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​ണം സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ച്ചാ​ണ് സി​നി​മ​യെ​ടു​ത്ത​ത്. അ​ന്ന​ത്തെ ര​ശ്മി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന പ്ര​കാ​ശ് ശ്രീ​ധ​ർ, മ​ധു ജ​നാ​ർ​ദ​ൻ, മ​ണ​ന്പൂ​ർ രാ​ജ​ൻ ബാ​ബു, സ​മ​ദ് ഇ​രി​ങ്ങ​ല്ലൂ​ർ, ടി.​എം ഹാ​രി​സ്, ശ്രീ​നി​വ​സ​ൻ എ​ന്നി​വ​ർ നി​റ​ഞ്ഞ പി​ന്തു​ണ ന​ൽ​കി. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ വേ​ണു​വാ​യി​രു​ന്നു ഇ​തി​ഹാ​സ​ത്തി​ലെ ഖ​സാ​ക്കി​ന്‍റെ കാ​മ​റാ​മാ​ൻ. ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി​യി​ലെ ഒ.​വി. വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. 1994 സെ​പ്റ്റം​ബ​റി​ലാ​ണ് ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​ത്. എ​കെ. ആ​ന്‍റ​ണി​യും എ​ൻ.​എ​സ്. മാ​ധ​വ​നും എം. ​മു​കു​ന്ദ​നും എ​ല്ലാം ത​ന്നെ സ്വി​ച്ച് ഓ​ണ്‍ പ​രി​പാ​ടി​ക്ക് അ​ന്ന് ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​രു​ന്നു.
കൃ​ഷ്ണ​നു​ണ്ണി ശ​ബ്ദ​ലേ​ഖ​ന​വും ര​മേ​ശ് നാ​രാ​യ​ണ​ൻ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ഡോ​ക്യു​മെ​ന്‍റ​റി 1995ൽ ​പൂ​ർ​ത്തി​യാ​യി. 1996ൽ ​നോ​ണ്‍ ഫി​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള​ള പു​ര​സ്കാ​രം നേ​ടി. മ​ല​പ്പു​റ​ത്തെ ഫി​ലിം സൊ​സൈ​റ്റി കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യം കൂ​ടി​യാ​യി​രു​ന്നു ഈ ​പു​ര​സ്കാ​രം.1996 ആ​ഗ​സ്റ്റി​ൽ ന​ട​ൻ രാ​ജ്കു​മാ​റി​ൽ നി​ന്ന് ജ്യോ​തി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്പോ​ൾ അ​ത് മ​ല​പ്പു​റ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി​മാ​റി. 1997ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തെ ഐ​എ​ഫ്എ​ഫ്ഐ മേ​ള​യി​ലും ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടു.
മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു​ള​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്കും നേ​തൃ​ത്വം കൊ​ടു​ത്തി​രു​ന്ന​ത് ജ്യോ​തി​യാ​യി​രു​ന്നു. അ​ന്ന് ഓ​ണം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള ഫ്ലോ​ട്ടു​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ ആ​ദ്യ​മാ​യി ജി​ല്ല​യ്ക്ക് ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​ത് ജ്യോ​തി​പ്ര​കാ​ശും ആ​ർ​ട്ടി​സ്റ്റ് ദ​യാ​ന​ന്ദ​നും ചേ​ർ​ന്നു നി​ർ​മി​ച്ച ഫ്ലോ​ട്ടി​നാ​ണ്.
മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​സ്ലിം​ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യെ കു​റി​ച്ച് പി​ആ​ർ​ഡി നി​ർ​മി​ച്ച സി.​എ​ച്ച്.- ന​വോ​ഥാ​ന​ത്തി​ന്‍റെ ഹ​രി​താ​ക്ഷ​രി, ന​ട​ൻ ഗോ​പ​കു​മാ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ ആ​ത്മ​ൻ, ചി​ത്ര​കാ​ര​നാ​യ എ.​എ​സി​ന്‍റെ (അ​ത്തി​പ്പ​റ്റ ശി​വ​രാ​മ​ൻ നാ​യ​ർ) ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യു​ള​ള എ.​എ​സ്. വ​ര​ക​ൾ​ക്കു​മ​പ്പു​റം തു​ട​ങ്ങി​യ ഡോ​ക്യു​മെ​ന്‍റ​റി​ക​ളും സം​വി​ധാ​നം ചെ​യ്ത​ത് ജ്യോ​തി​പ്ര​കാ​ശ് ആ​യി​രു​ന്നു.