ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സൈ​ക്ല​ത്ത​ണി​ന് സ്വീ​ക​ര​ണം
Friday, April 16, 2021 12:55 AM IST
മ​ഞ്ചേ​രി : ദേ​ശീ​യ അ​ഗ്നി​ര​ക്ഷാ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ​സി​നു കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച സൈ​ക്ല​ത്ത​ണി​നു കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ദേ​ശീ​യ അ​ഗ്നി​ര​ക്ഷാ ദി​ന​മാ​യ 14 നാ​ണ് മീ​ഞ്ച​ന്ത ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ ര​ജീ​ഷ് സൈ​ക്ല​ത്ത​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ജി​ല്ല​യി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ മ​ല​പ്പു​റ​ത്തു നി​ന്നു ബൈ​ക്ക് റാ​ലി​യോ​ടെ സൈ​ക്ല​ത്ത​ണി​നെ ആ​ന​യി​ച്ചു.

പൂ​ക്കി​പ്പ​റ​ന്പു നി​ന്നു ബൈ​ക്ക് റാ​ലി​യു​ടെ​യും ക​ള​രി അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ച​ങ്കു​വെ​ട്ടി ജം​ഗ്ഷ​നി​ലേ​ക്കു ആ​ന​യി​ച്ചു.

ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ടി. ​അ​നൂ​പ്, വി​വി​ധ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സു​ഗു​ണ​ൻ, ബാ​ബു​രാ​ജ​ൻ, പ്ര​ദീ​പ് പാ​ന്പ​ല​ത്ത്, പി.​സു​നി​ൽ, സി​വി​ൽ ഡി​ഫ​ൻ​സ് ജി​ല്ലാ ഡി​വി​ഷ​ണ​ൽ വാ​ർ​ഡ​ൻ അ​നൂ​പ് വെ​ള്ളി​ല, ഡെ​പ്യൂ​ട്ടി ഡി​വി​ഷ​ണ​ൽ വാ​ർ​ഡ​ൻ ബി​ബി​ൻ പോ​ൾ, വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും സ്വീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. സൈ​ക്ല​ത്ത​ണ്‍ ടീം ​ലീ​ഡ​ർ റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​റാ​യ രാ​ജേ​ഷ് സ്വീ​ക​ര​ണ​ത്തി​നു ന​ന്ദി പ​റ​ഞ്ഞു.

ഇ​തേ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ട്ട​യ​ത്തും കോ​ഴി​ക്കോ​ട്ടു നി​ന്നു ആ​രം​ഭി​ച്ച സൈ​ക്ല​ത്ത​ണ്‍ 17ന് ​എ​റ​ണാ​കു​ള​ത്ത് സ​മാ​പി​ക്കും.