വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Friday, April 16, 2021 12:55 AM IST
ക​രു​വാ​ര​കു​ണ്ട്: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള സ്വ​ദേ​ശി​നി വെ​ള്ളാ​ട്ടു​തൊ​ട്ടി​ക റ​ജീ​ന​യ്ക്കാ​യി ചി​കി​ൽ​സാ സ​ഹാ​യ സ​മി​തി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം കേ​ര​ള മ​ഹ​ല്ല് ഖാ​സി ശ​ബീ​ബ് ഫൈ​സി നി​ർ​വ​ഹി​ച്ചു.
ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം മി​ച്ചം വ​ന്ന തു​ക വി​നി​യോ​ഗി​ച്ചാ​ണ് റ​ജീ​ന​യു​ടെ കു​ടും​ബ​ത്തി​ന് സ്ഥ​ലം വാ​ങ്ങി വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. അ​സു​ഖ​ത്തി​നു ശേ​ഷ​വും കു​ടും​ബ​വു​മൊ​ത്ത് വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു റ​ജീ​ന​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ചി​കി​ൽ​സാ സ​ഹാ​യ സ​മി​തി റ​ജീ​ന​യ്ക്കാ​യി വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. നാ​ട്ടു​കാ​രും പ്ര​വാ​സി​ക​ളും സു​മ​ന​സു​ക​ളും സ​ഹാ​യം ന​ൽ​കി. മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ചെ​യ​ർ​മാ​നും കെ.​കെ.​ജ​യിം​സ് ക​ണ്‍​വീ​ന​റു​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.
താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ചി​കി​ൽ​സാ സ​ഹാ​യ സ​മി​തി ക​ണ്‍​വീ​ന​ർ കെ.​കെ.​ജ​യിം​സ്, വാ​ർ​ഡ് അം​ഗം ഹ​സീ​ന സ്രാ​ന്പി​ക്ക​ൽ, പ​ട്ട​ണം അ​ബു, അ​സീ​സ് കേ​ര​ള, സാ​ദി​ഖ് പു​ള്ളി​യി​ൽ, ഇ.​കെ.​സി​ദീ​ഖ്, മാ​നു പൂ​ലാ​ട​ൻ, കു​ഞ്ഞു പ​ട്ടാ​ണി, ഇ​ഷാ​ര പ​ട്ടാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.