വി​ഷു​ദി​ന​ത്തി​ൽ ആ​ഢ്യ​ൻ​പാ​റ​യി​ൽ വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം
Friday, April 16, 2021 12:56 AM IST
നി​ല​ന്പൂ​ർ: വി​ഷു​ദി​നം ആ​ഘോ​ഷ​മാ​ക്കി ആ​ഢ്യ​ൻ​പാ​റ ജ​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തി. കോ​വി​ഡ് നി​യ​ന്ത്ര​ണം മൂ​ലം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ൽ​പം കു​റ​വ് വ​ന്നെ​ങ്കി​ലും കു​ട്ടി​ക​ളും സ്ത്രി​ക​ളു​മു​ൾ​പ്പെ​ടെ അ​ഞ്ഞൂ​റി​ലേ​റെ പേ​രാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ ആ​ഢ്യ​ൻ​പാ​റ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്.
പ​ല​രും വെ​ള്ള​ച്ചാ​ട്ട​ത്തി​ലൂ​ടെ സാ​ഹ​സി​ക​മാ​യി ഒ​ഴു​കി വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു പ​തി​ച്ചു. കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മാ​ണ് ഏ​റെ സാ​ഹ​സി​ക​മാ​യ വി​നോ​ദ​ത്തി​ലേ​ർ​പ്പെ​ട്ട​ത്. 12 പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ്ഥ​ല​മാ​ണി​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്പോ​ഴും ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ടൂ​റി​സം വ​കു​പ്പ് ഒ​രു രൂ​പ​യു​ടെ പോ​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​കും. പ​ത്തു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ലൈ​ഫ് ഗാ​ർ​ഡു​മാ​രു​മാ​യി ആ​റു പേ​രാ​ണ് ഇ​വി​ടെ ജീ​വ​ന​ക്കാ​രാ​യു​ള്ള​ത്.