ക​രു​വാ​ര​കു​ണ്ടി​ൽ മാ​ലി​ന്യസം​സ്ക​ര​ണ പ​ദ്ധ​തി ഊ​ർ​ജി​ത​മാ​ക്കി
Saturday, April 17, 2021 12:20 AM IST
ക​രു​വാ​ര​കു​ണ്ട്:​ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യാ​യ ക്ലീ​ൻ ക​രു​വാ​ര​കു​ണ്ട് ഊ​ർ​ജി​ത​മാ​ക്കി.​ഹ​രി​ത ക​ർ​മ്മ സേ​ന വീ​ടു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നു പു​റ​മെ പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഖ​ര മാ​ലി​ന്യ​ങ്ങ​ൾ ക​യ​റ്റി അ​യ​ക്ക​ലും ആ​രം​ഭി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.
കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ക​രു​വാ​ര​കു​ണ്ടി​ലെ മെ​റ്റീ​രി​യ​ൽ ക​ള​ക‌്ഷ​ൻ ഫെ​സി​ലി​റ്റേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.
​കേ​ന്ദ്ര​ത്തി​ൽ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​വ​യി​ൽ നി​ന്ന് പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഖ​ര​മാ​ലി​ന്യ​മാ​ണ് ക​യ​റ്റി അ​യ​ക്കു​ന്ന​ത്.​ഇ​തി​നാ​യി 21 അം​ഗ ഹ​രി​ത ക​ർ​മ്മ സേ​ന​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്
വീ​ടു​ക​ളി​ൽ നി​ന്നും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ തു​ട​ക്ക​മാ​യി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളാ​ണ് ഭ​വ​നം പ​റ​മ്പി​ലെ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫൈ​സി​ലി​റ്റേ​റ്റ​റി​ൽ ത​രം തി​രി​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ബ പ​ള്ളി​ക്കു​ത്ത്, അം​ഗ​ങ്ങ​ളാ​യ വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നു​ഹ് മാ​ൻ പാ​റ​മ്മ​ൽ, സ്മി​ത അ​നി​ൽ​കു​മാ​ർ, ഷം​ന, വി.​ഇ.​ഒ ലി​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.