ഞാ​യ​റാ​ഴ്ച​ക​ളി​ലെ പി​എ​സ്‌​സി പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Sunday, April 18, 2021 11:24 PM IST
മാ​ന​ന്ത​വാ​ടി: ഞാ​യ​റാ​ഴ്ച​ക​ളി​ൽ പി​എ​സ്‌​സി പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദേ​വാ​ല​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കു​ചേ​രാ​നും പ്രാ​ർ​ഥി​ക്കാ​നു​മു​ള്ള ദി​വ​സ​മാ​ണ് ഞാ​യ​റാ​ഴ്ച.
മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ വി​ശ്വാ​സ​സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​മെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റോ മ​ന്പ​ള്ളി​ൽ, അ​ഡ്വ.​ജി​ജി​ൽ കി​ഴ​ക്ക​ര​ക്കാ​ട്ട്, ജോ​ർ​ജു​കു​ട്ടി വി​ല​ങ്ങ​പ്പാ​റ, ബേ​ബി ഇ​ള​യി​ടം, സൈ​മ​ണ്‍ ആ​ന​പ്പാ​റ, ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ, ബീ​ന ക​രി​മാ​ൻ​കു​ന്നി​ൽ, ജി​ൽ​സ് മേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.