കാ​റ്റി​ൽ മ​രം വീ​ണു വീ​ട് ത​ക​ർ​ന്നു
Tuesday, April 20, 2021 12:16 AM IST
എ​ട​ക്ക​ര: വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും മ​രം വീ​ണു വീ​ട് ത​ക​ർ​ന്നു. ആ​ദി​വാ​സി യു​വാ​വ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ലെ ബേ​ബി ലാ​ലി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം പൊ​ട്ടി വീ​ണ​ത്. വീ​ടി​ന് സ​മീ​പ​ത്തെ വാ​കമ​ര​വും തെ​ങ്ങി​ൻ ത​ല​പ്പും വീ​ടി​നു മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ബേ​ബി​ലാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​റ്റും മ​ഴ​യും വ​രു​ന്ന​ത് ക​ണ്ടു കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി വീ​ട്ടു​കാ​ർ സ​മീ​പ​ത്തെ ഹാ​ളി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ര​വും തെ​ങ്ങും വീ​ണു കോ​ണ്‍​ക്രീ​റ്റ് വീ​ടി​ന്‍റെ ടെ​റ​സി​നും ചു​മ​രി​നും വി​ള്ള​ൽ വീ​ണു അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

കോ​ള​നി​ക​ളി​ലെ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ നി​ര​വ​ധി ത​വ​ണ കോ​ള​നി​ക്കാ​ർ നി​വേ​ദ​നം ന​ൽ​കി​യി​ട്ടും വ​നം വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും മ​ഴ​ക്കാ​ലം എ​ത്തും​മു​ന്പേ കൊ​ടി​യ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ത​ങ്ങ​ളെ​ന്നും കോ​ള​നി മൂ​പ്പ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ​ക്കും, അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​നും ഭീ​ഷ​ണി​യാ​യി നി​ര​വ​ധി വ​ൻ മ​ര​ങ്ങ​ളാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. കോ​ള​നി​യി​ലെ ആ​റു വീ​ടു​ക​ൾ​ക്ക് ന​ടു​വി​ലാ​യി നി​ൽ​ക്കു​ന്ന വ​ൻ വെ​ണ്ടേ​ക്ക് മ​ര​ത്തി​നു നെ​ടു​നീ​ളെ പൊ​ട്ട​ൽ വീ​ണി​ട്ടു​ണ്ട്. ഉ​ൾ​ഭാ​ഗം പോ​ടാ​യ മ​രം എ​ത്ര​യും വേ​ഗം മു​റി​ച്ച് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ള​നി​ക്കാ​ർ ഡി​എ​ഫ്ഒ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ആ​ദി​വാ​സി​ക​ൾ.