നി​ല​ന്പൂ​രി​ൽ രോ​ഗ​പ്ര​തി​രോ​ധം ഉൗ​ർ​ജി​ത​മാ​ക്കും
Tuesday, April 20, 2021 12:18 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ രോ​ഗ​ങ്ങ​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ പ്ര​ത്യേ​ക ഉൗ​ർ​ജി​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. കോ​വി​ഡ്, മ​ഴ​ക്കാ​ല പൂ​ർ​വ​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക. ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. കോ​വി​ഡ് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി സി​എ​ഫ്എ​ൽ​ടി​സി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി.
മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ​ത്തി​നാ​യി മേ​യ് എ​ട്ടി​നു ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഡ്രൈ​ഡേ ആ​ച​രി​ക്കും. വീ​ടു​ക​ളി​ലും തെ​രു​വു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കും. ഏ​പ്രി​ൽ 27-ന​കം വാ​ർ​ഡു​ത​ല സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​ക​ൾ യോ​ഗം ചേ​ർ​ന്ന് ക​ർ​മ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കും. മേയ് അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി ഡ്രൈ​ഡേ വി​ശ​ദീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. നി​ല​ന്പൂ​ർ, ച​ന്ത​ക്കു​ന്ന്, ക​രി​ന്പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ തോ​ടു​ക​ളും ഓ​ട​ക​ളും ശു​ചീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, ഹ​രി​ത സേ​നാ അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ദൗ​ത്യ​സേ​ന രൂ​പ​വ​ത്ക​രി​ക്കും. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന 14 ദൗ​ത്യ സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മേയ് 17-ന് ​ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും ടൗ​ണ്‍ ക്ലീ​ൻ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും വീ​ട്ടി​ക്കു​ത്ത് റോ​ഡി​ലെ മാ​ർ​ക്ക​റ്റി​ൽ നി​ന്നു ര​ണ്ടു ത​വ​ണ മാ​ലി​ന്യം ശേ​ഖ​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളെ പ്ര​ത്യേ​ക ഹോ​ട്ട് സ്പോ​ട്ടാ​ക്കി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു ഡോ. ​കെ.​കെ. പ്ര​വീ​ണ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ചു​ങ്ക​ത്ത​റ സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ൽ പ​ര​മേ​ശ്വ​ർ, ഡോ. ​കെ.​കെ. പ്ര​വീ​ണ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, യു. ​ന​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.