നി​ല​ന്പൂ​രി​ൽ കോ​വി​ഡ് കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നു ക്ഷാ​മം തു​ട​രു​ന്നു
Thursday, April 22, 2021 12:33 AM IST
നി​ല​ന്പൂ​ർ: കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് കു​ത്തി​വ​യ്പ് എ​ടു​ക്കാ​ൻ ത​യാ​റാ​കു​ക​യും മ​രു​ന്ന് കൂ​ടു​ത​ൽ എ​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ ക്ഷാ​മം തു​ട​രു​ക​യാ​ണ്.
ബു​ധ​നാ​ഴ്ച 600 ഡോ​സ് മ​രു​ന്നു മാ​ത്ര​മാ​ണ് ചു​ങ്ക​ത്ത​റ​യി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. ഇ​തി​ൽ ശ​രാ​ശ​രി 200 ഡോ​സ് ചു​ങ്ക​ത്ത​റ​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന​വ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി മ​റ്റു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്കു ന​ൽ​കും. എ​ട്ടോ​ളം കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ക്സി​നു​ക​ൾ ന​ൽ​കേ​ണ്ട​ത്. ജി​ല്ല​യി​ൽ ത​ന്നെ ബു​ധ​നാ​ഴ്ച​യെ​ത്തി​യ​ത് 10,000 ഡോ​സ് വാ​ക്സി​ൻ മാ​ത്ര​മാ​ണ്. 15 ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ൾ​ക്കു പു​റ​മെ ജി​ല്ല​യി​ലെ ഏ​ഴോ​ളം പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ​ക്കും ഇ​തി​ൽ നി​ന്നു വേ​ണം വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്.
മു​ന്പ് ഒ​രു ദി​വ​സം നൂ​റി​ൽ താ​ഴെ പേ​ർ മാ​ത്ര​മാ​ണ് ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കു​ത്തി​വ​യ്പി​നെ​ത്തി​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച മാ​ത്രം ഇ​ത് 473 പേ​രാ​യി ഉ​യ​ർ​ന്നു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചു​ങ്ക​ത്ത​റ, വ​ണ്ടൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്. ജ​ന​സം​ഖ്യ​യും വാ​ക്സി​ൻ കൂ​ടു​ത​ൽ പേ​രി​ലേ​ക്കു എ​ത്തി​ക്കു​ന്നു എ​ന്ന​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു വാ​ക്സി​ൻ കൂ​ടു​ത​ലെ​ത്തു​ന്ന​ത്.
മൊ​ത്തം കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ വ്യാ​പ്തി​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ കൂ​ടി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 204 പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.
ചു​ങ്ക​ത്ത​റ സിഎ​ച്ച്സിയി​ൽ 88 പേ​ർ​ക്ക് ആ​ന്‍റിജ​ൻ പ​രി​ശോ​ധ​ന​യും 100 പേ​ർ​ക്ക് ആ​ർടിപിസി​ആ​റും ന​ട​ത്തി. 14 പേ​ർ​ക്ക് പു​ന:​പ​രി​ശോ​ധ​ന​യും ന​ട​ത്തി.
മ​ണി​മൂ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 18 പേ​രു​ടെ ആ​ന്‍റിജ​ൻ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്.