നി​ല​ന്പൂ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു
Thursday, April 22, 2021 12:33 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്. ഇ​തി​നെ തു​ട​ർ​ന്നു നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് റോ​ഡി​ലു​ള്ള ബിഎം ആ​ശു​പ​ത്രി​യെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി 50 കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെ​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​യാ​ൽ നി​ല​ന്പൂ​ർ വെ​ളി​യം​തോ​ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ ഹോ​സ്റ്റ​ലും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റും. കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നു കാ​ത്തു​നി​ൽ​ക്കാ​തെ ബിഎം ആ​ശു​പ​ത്രി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 12 മു​ത​ൽ 16 വ​രെ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ ക്യാ​ന്പു​ക​ളി​ലൂ​ടെ 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 4000ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്് ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​ഞ്ഞു. ഇ​നി​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്് എ​ടു​ക്കാ​ത്ത 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ത്തി​വ​യ്പ്് സ്വീ​ക​രി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്നും നി​ർ​ബ​ന്ധ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
വെ​ളി​യം​തോ​ട് ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ലെ കോ​വി​ഡ് സെ​ന്‍റ​ർ അ​ട​ച്ചു പൂ​ട്ടി​യ​തി​നാ​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ കോ​വി​ഡ് സെ​ന്‍ററായി സ്വ​കാ​ര്യ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വി​ടു​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും മ​റ്റു സ്റ്റാ​ഫു​ക​ളു​ടെ​യും സേ​വ​നം ഉ​റ​പ്പുവ​രു​ത്തും. കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു നേ​രി​ട്ടെ​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മ​ട്ടു​മ്മ​ൽ സ​ലീം, ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ പി.​എം.ബ​ഷീ​ർ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, പി. ​ശ​ബി​രീ​ശ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി.ലാ​ൽ​ജി തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ടു നി​റ​യു​ക​യും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.