കോ​ള​നിയിൽ നി​യ​മ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി
Thursday, April 22, 2021 12:33 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ജി​ല്ലാ ലീ​ഗ​ൽ അ​ഥോ​റി​റ്റി മ​ഞ്ചേ​രി​യു​ടെ​യും നി​ല​ന്പൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ അ​ഥോ​റി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​യ​മ ബോ​ധ​വ​ത്ക​ര​ണ, നി​യ​മ​സ​ഹാ​യ സേ​വ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​മ​ര​ന്പ​ലം ഉ​ൾ​വ​ന​ത്തി​ലെ അ​ച്ച​ന​ള കോ​ള​നി നി​വാ​സി​ക​ൾ​ക്കാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ടി​കെ കോ​ള​നി പൂ​ത്തോ​ട്ടം​ക​ട​വ് ഫോ​റ​സ്റ്റ് ഒൗ​ട്ട് പോ​സ്റ്റ് പ​രി​സ​ര​ത്ത് സ​ബ്ജ​ഡ്ജ് കെ. ​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി കെ.​എ​ൻ. സു​ഭാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു അ​ഹാ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ള​നി നി​വാ​സി​ക​ൾ​ക്കു ക​ന്പി​ളി​പ്പു​ത​പ്പു​ക​ൾ, വ​സ്ത്ര​ങ്ങ​, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചു വ​യ്ക്കാ​നു​ള്ള പെ​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു. പ​ങ്കെ​ടു​ത്ത കോ​ള​നി വാ​സി​ക​ൾ​ക്കു വി​ഷു​ക്കൈ​നീ​ട്ട​വും ന​ൽ​കി. ച​ക്കി​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ഫ്ഒ അ​മീ​ൻ അ​ഹ്സ​ൻ, ബി​എ​ഫ്ഒ​മാ​രാ​യ അ​യൂ​ബ്, ബാ​ല​ൻ, മ​ണി​ക​ണ്ഠ​ൻ, വാ​ച്ച​ർ​മാ​രാ​യ അ​ജ​യ​ൻ, ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ത​ണ്ട​ർ​ബോ​ൾ​ട്ട് സു​ര​ക്ഷ​യും ഒ​രു​ക്കി​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ടി.​കെ.ഷീ​ബ, സൈ​ന​ബ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.