ഭാ​ര​ത​പ്പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Thursday, April 22, 2021 10:38 PM IST
എ​ട​പ്പാ​ൾ: ഭാ​ര​ത​പ്പു​ഴ​യു​ടെ കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. എ​ട​പ്പാ​ൾ വൈ​ദ്യ​ർ​മൂ​ല സ്വ​ദേ​ശി തി​യ്യ​ത്ത് വ​ള​പ്പി​ൽ ഷു​ഹൈ​ബ് (15) ആ​ണ് മ​രി​ച്ച​ത്. പൂ​ക്ക​ര​ത്ത​റ ദാ​റു​ൽ ഹി​ദാ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷു​ഹൈ​ബ് മു​ങ്ങി​ത്താ​ഴ്ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സും പ്ര​ദേ​ശി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​താ​വ്: സ​ക്കീ​ർ (അ​ബു​ദാ​ബി).​മാ​താ​വ്: ഷെ​മി​ഹ.