കെ-​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 30 ലേ​ക്ക് മാ​റ്റി
Friday, April 23, 2021 12:37 AM IST
മ​ല​പ്പു​റം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​നി​യാ​ഴ്ച​ക​ളി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു അ​വ​ധി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 24 ന് ​മ​ല​പ്പു​റം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ത്താ​നി​രു​ന്ന കെ- ​ടെ​റ്റ് (കാ​റ്റ​ഗ​റി - 3, റെ​ജി നം: 313918 - 314505) ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 30 ലേ​ക്ക് മാ​റ്റി​യ​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും. വ​ണ്ടൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സി​നു കീ​ഴി​ലെ പ​രി​ശോ​ധ​ന​യും 30 ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

സൗ​ജ​ന്യ പ​രി​ശീ​ല​നം

മ​ല​പ്പു​റം: പ്ല​സ്ടു പാ​സാ​യ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ എ​ൻ​എ​സ്ക്യു​എ​ഫ് ലെ​വ​ൽ -5 സ​ർ​ട്ടി​ഫി​ക്ക​റ്റോ​ട് കൂ​ടി​യ സൗ​ജ​ന്യ കോ​ഴ്സാ​യ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ പ​ഠി​ക്കാ​ൻ കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ അ​വ​സ​രം.
താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കു​റ്റി​പ്പു​റം തൃ​ക്ക​ണാ​പു​ര​ത്തു​ള്ള കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2697288, 7306451408.