കോ​വി​ഡ് വ്യാ​പ​നം: ചി​കി​ത്സയ്ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ക​ള​ക്ട​ർ
Friday, May 7, 2021 11:17 PM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നും ചി​കി​ത്സ​യ്ക്കു​മാ​യി ജി​ല്ല​യി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ജി​ല്ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​തു​വ​രെ 3145 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പു​റ​മെ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സെ​ൻ​ട്ര​ൽ ഓ​ക്സി​ജ​ൻ പോ​യി​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ 368, സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ 955, സ​ർ​ക്കാ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ 591, സി​എ​സ്എ​ൽ​ടി​സി​ക​ളി​ൽ 459, ഡൊ​മി​സി​ല​റി സെ​ന്‍റ​റു​ക​ളി​ൽ 100 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കി​ട​ക്ക​ക​ളു​ടെ ക​ണ​ക്ക്.
ഇ​തി​ൽ 1036 കി​ട​ക്ക​ക​ൾ നി​ല​വി​ൽ ഒ​ഴി​വാ​ണ്. മു​ട്ടി​പ്പാ​ലം, കാ​ളി​കാ​വ്, പാ​രി​ജാ​തം ഹോ​സ്റ്റ​ൽ ബ്ലോ​ക്ക്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വ​നി​ത ഹോ​സ്റ്റ​ൽ, വ​ണ്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ സി​എ​ഫ്എ​ൽ​ടി​സി​ക​ളു​ള്ള​ത്.
നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, വേ​ങ്ങ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി, തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ഞ്ചേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പൊ​ന്നാ​നി താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി, ഡ​ബ്ലു ആ​ന്‍റ് സി ​ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളാ​ണ് കോ​വി​ഡ് ചി​കി​ത്സ​യു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ. കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ്, സ​ണ്‍​റൈ​സ്, കോ​ട്ട​ക്ക​ൽ മിം​സ്, ബി​എം, പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ്, ആ​ല​ത്തി​യൂ​ർ ഇ​ന്പി​ച്ചി​ബാ​വ, കിം​സ് അ​ൽ​ഷി​ഫ, മ​ല​ബാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന, കൊ​ണ്ടോ​ട്ടി മേ​ഴ്സി, എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ്, വ​ളാ​ഞ്ചേ​രി ന​ട​ക്കാ​വി​ൽ ആ​ശു​പ​ത്രി, പ​ര​പ്പ​ന​ങ്ങാ​ടി ന​ഹാ​സ്, നിം​സ്, നി​സാ​ർ ആ​ശു​പ​ത്രി, ചെ​ട്ടി​പ്പ​ടി പ്ര​ശാ​ന്ത്, കൊ​ണ്ടോ​ട്ടി റി​ലീ​ഫ്, മ​ണി​മൂ​ളി എ​സ്എ​ച്ച്, എ​ട​പ്പാ​ൾ ശ്രീ​വ​ത്സം ഇ​ൻ​സി​സ്റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​വ​യാ​ണ് നി​ല​വി​ൽ ഏ​റ്റെ​ടു​ത്ത സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ. ഹ​ജ്ജ് ഹൗ​സ്, നി​ല​ന്പൂ​ർ ഐ​ജി​എ​എം​ആ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​എ​സ്എ​ൽ​ടി​സി​ക​ൾ. അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി, കോ​ട്ട​ക്ക​ൽ ഗ​വ.​രാ​ജാ​സ് ഹൈ​സ്കൂ​ൾ, മ​ല​പ്പു​റം ശി​ക്ഷ​ക് സ​ദ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളു​ള്ള​ത്.