മ​ല​പ്പു​റ​ത്തു 3,850 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 3,621 പേ​ർ​ക്കു രോ​ഗ​മു​ക്തി
Monday, May 10, 2021 12:14 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3,850 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. 37.25 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക്. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന സ്ഥി​തി​യി​ൽ മാ​റ്റ​മി​ല്ല. ഇ​ത്ത​ര​ത്തി​ൽ 3,634 പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 122 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ മൂ​ന്നു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 91 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 70,068 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 46,371 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,550 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 217 പേ​രും 135 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 57 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. കോ​വി​ഡ് വൈ​റ​സി​ന്‍റെ അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​നി​ട​യി​ലും പ​ര​മാ​വ​ധി രോ​ഗി​ക​ളെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച മാ​ത്രം 3,621 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,55,706 ആ​യി. ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ൽ 724 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.
കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കു​ന്പോ​ൾ വൈ​റ​സ് ബാ​ധി​ക്കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ​ക്കീ​ന പ​റ​ഞ്ഞു. രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തു തി​രി​ച്ച​റി​ഞ്ഞു പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​ഞ്ഞു സ്വ​യം സു​ര​ക്ഷി​ത​രാ​ക​ണ​മെ​ന്നും ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും ഡി​എം​ഒ ഓ​ർ​മി​പ്പി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ര​ണ്ട് മാ​സ്ക് ധ​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.