കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത്
Monday, May 10, 2021 11:57 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ച​തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തും മു​ൻ​നി​ർ​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രം​ഗ​ത്ത്. ര​ണ്ടാം ത​രം​ഗം ഉ​ണ്ടാ​യ ഉ​ട​നെ ഭ​ര​ണ സ​മി​തി​യും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് വി​പു​ല​മാ​യ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി. ഓ​ക്സി​മീ​റ്റ​റി​ന്‍റെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ ക​ക്ഷി​ക​ളും വ്യ​ക്തി​ക​ളും ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി മീ​റ്റ​റു​ക​ൾ വാ​ങ്ങി ന​ൽ​കാ​ൻ ത​യാ​റാ​യി. വാ​ർ​ഡു​ത​ല​ങ്ങ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ആ​ർ​ടി സേ​ന രൂ​പീ​ക​രി​ച്ച് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ത്തി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് കാ​ൾ സെ​ന്‍റ​റും പ​ഞ്ചാ​യ​ത്തി​ൽ സ​ജ്ജ​മാ​യി.
പൂ​പ്പ​ലം ജി​എ​ൽ​പി സ്കൂ​ൾ ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യു​ള്ള സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ര​ണ്ടു പേ​ർ അ​ഡ്മി​റ്റി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ കെ​ട്ടി​ട​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​ള്ള വീ​ടു​ക​ൾ നി​രീ​ക്ഷി​ച്ചു സ​ഹാ​യ​ങ്ങ​ളും ന​ൽ​കി വ​രു​ന്നു. അ​ണു​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​ന്ന​ദ്ധ സേ​വ​ന വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ഗ​തി​ക​ൾ​ക്കു​ള്ള ആ​ശ്ര​യ കി​റ്റു​ക​ൾ മു​ട​ങ്ങി​യ​ത് ജ​ന​കീ​യ വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്തി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കു​റ​ച്ചു പേ​രെ പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ച്ചു വ​രു​ന്നു​ള്ളു. ഇ​വ​ർ​ക്കു തൊ​ഴി​ലു​ട​മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഭ​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തി. പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ൾ പോ​ലും പ​ട്ടി​ണി കി​ട​ക്കാ​തെ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്ന തു​ക നീ​ക്കി​വ​യ്ക്കാ​ൻ ഭ​ര​ണസ​മി​തി ത​യാ​റാ​ണെ​ന്നും ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും നി​യു​ക്ത എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ല്ലാം ഒ​ത്തൊ​രു​മി​ച്ച് മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ ജ​ന​ങ്ങ​ളും കൂ​ടെ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ ടീ​ച്ച​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.