ക​രു​വാ​ര​കു​ണ്ടി​ൽ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം മൂ​ന്നു വ​രെ
Wednesday, May 12, 2021 12:31 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​പ്പെ​ട്ട ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഇ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യാ​യി പു​ന​ർ​ക്ര​മീ​ക​രി​ച്ചു. കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന ക​രു​വാ​ര​കു​ണ്ടി​ലെ സാ​ഹ​ച​ര്യ​മാ​ണ് അ​ധി​കൃ​ത​രെ ഇ​തി​നു പ്രേ​രി​പ്പി​ച്ച​ത്.

ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ ടൗ​ണി​ലെ തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ട ആ​വ​ശ്യ​വ​സ്തു​ക്ക​ൾ വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നുവ​രു​ന്ന​താ​യും ജ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.