അ​വ​ശ്യ മ​രു​ന്നു​ക​ൾ ലോ​ക്കാ​വി​ല്ല; വീ​ട്ടി​ലെ​ത്തും ഒ​റ്റവി​ളി​യി​ൽ
Sunday, May 16, 2021 11:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണി​ലും അ​വ​ശ്യ​മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തും. അ​തും ഒ​രു ഫോ​ണ്‍ കാ​ളി​ൽ. അ​ക​ന്നുനി​ൽ​ക്കാം അ​തി​ജീ​വി​ക്കാം ന​മ്മ​ളൊ​ന്ന് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് സ്ഥി​രം ക​ഴി​ക്കേ​ണ്ട മ​രു​ന്നു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​വ​ശ്യ​ക്കാ​ർ​ക്കു യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ത്തി​ക്കു​ന്ന​ത്. ഫ​യ​ർ ഫോ​ഴ്സ്, പോ​ലീ​സ്, ആ​ർ​ആ​ർ​ടി എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ട്. എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും കാ​ൾ സെ​ന്‍റ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഏ​താ​നും ദി​വ​സം മു​ന്പാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.
ഈ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ ജി​ല്ല​യി​ലെ നാ​നൂ​റി​ലേ​റെ പേ​ർ​ക്കു മ​രു​ന്നെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ദീ​പ്കു​മാ​ർ, ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി ന​ജ്മു​ദീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.ലോ​ക്ക് ഡൗ​ണി​ൽ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ മ​രു​ന്നു​വ​ണ്ടി, ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ മു​ഖേ​ന​യാ​ണ് എ​ത്തി​ക്കു​ന്ന​ത്.
മ​ണ്ഡ​ല​ങ്ങ​ളും ന​ന്പ​റും. പെ​രി​ന്ത​ൽ​മ​ണ്ണ: 9946813503, മ​ങ്ക​ട:9846436848, പൊ​ന്നാ​നി: 9846473002, ത​വ​നൂ​ർ: 8113819008, കോ​ട്ട​യ്ക്ക​ൽ: 9072762727, താ​നൂ​ർ: 8089278737, വ​ള്ളി​ക്കു​ന്ന്: 9744444252, തി​രൂ​ർ: 9496031004, കൊ​ണ്ടോ​ട്ടി: 8281273579, തി​രൂ​ര​ങ്ങാ​ടി: 9846383110, മ​ല​പ്പു​റം: 9847535320, വേ​ങ്ങ​ര: 9567186317, ഏ​റ​നാ​ട്: 9633888931, മ​ഞ്ചേ​രി: 8129847636, നി​ല​ന്പൂ​ർ: 9846986870, വ​ണ്ടൂ​ർ: 8589950650.